Chapter Title : കളിത്തൊട്ടിൽ 4 [കുട്ടേട്ടൻ കട്ടപ്പന]
- സോഫായിലും കട്ടിലേല് ഒക്കെ കവർ ഒക്കെ ഇട്ടു വീടിന്റെ ഫ്രണ്ടിൽ വന്ന് വണ്ടിക്കായി കാത്തു നിന്നു.
ഞാൻ മാമിയോട് തിരക്കി
മാമി ഇന്നലെ പറഞ്ഞതൊക്കെ ശരിക്കും നടന്നത് തന്നെ ആണോ ?
മാമി : ഞാൻ എന്തിനാ മോനു നിന്നോട് ഇല്ലാത്ത കാര്യം പറയണത്. ഞാൻ ഇന്നലെ നിന്നോട് പറഞ്ഞത് പൂർണ്ണമായും സത്യമാണ് കുട്ടാ. ഇന്നലത്തെ ഉറക്ക ക്ഷീണത്തിൽ എന്തേലും വിട്ട് പോയെങ്കിലേ ഉള്ളൂ.
ഞാൻ: പിന്നെ ഞാൻ നിങ്ങളെ ആരെയും അച്ഛൻ മരിക്കുന്നതിനു മുമ്പ് അവിടെ കണ്ടട്ടില്ലല്ലോ?
സന്ദ്യ മാമി: എടാ അത് നിന്റെ അച്ഛന്റെ അച്ഛന്റെ ശല്യം കാരണമാ. നിനക്കറിയുമോ അയാളുടെ മനസ്സിൽ നിന്റെ അച്ഛനോട് ഒടുങ്ങാത്ത പക ആയിരുന്നു. തിന്റെ മാമൻ വിങ്ങും നടക്കാനൊക്കെ തുടങ്ങി കഴിഞ്ഞും നിരന്തരമായി പിൻതുടരുമായിരുന്നു. ഇടക്ക് രണ്ട് തവണ വാഹന അപകടം ഉണ്ടാക്കാൻ ഒക്കെ നോക്കി. ഒരിക്കൽ നിന്റെ അച്ഛാഛൻ മാമന്റെ തറവാട്ടിൽ വന്ന് ഇനി നിന്റെ അച്ഛനെ കാണാന് പോയി എന്നറിഞ്ഞാൽ കൊന്ന് കളയും എന്നൊക്കെ പറഞ്ഞു. മാമന് അത് വിഷയമല്ലായിരുന്നു പക്ഷേ പിന്നെയും പ്രശ്നം വഴളായപ്പോഴാണ് തൽക്കാലം നേരിട്ട് വീട്ടിലേക്ക് വരക്കവും ഇല്ലാതായത്. നിനക്ക് അറിയുമോ നിന്റെ അച്ഛന്റെ മരണം അത് വെറുമൊരു അപകട മരണമായിരുന്നില്ലാ. ആ ദുഷ്ടൻ ചെയ്യിച്ചതാ . അതിന്റെ പിറ്റേന്ന് അങ്ങേരും തൂങ്ങി ചത്തു. ഉണ്ടായിരുന്ന സ്വത്തെല്ലാം വിറ്റുന്നാ കേട്ടത്. അയാൾ മരിച്ചതു കൊണ്ടാ പിന്നെ അന്വേഷണവും കിടി താപ്പുമൊന്നും വേണ്ടാന്ന് വിചാരിച്ചത്. ചന്ദ്യേട്ടനക്കാൾ വലിയ നഷ്ടം ഞങ്ങൾക്കിനി സംഭവിക്കാനില്ലല്ലോ?
മാമി ഇത്രയും പറഞ്ഞപ്പോളേക്കും കരഞ്ഞു തുടങ്ങിയിരുന്നു.
എന്റെ
💬 Comments
View all comments