0%

Chapter Title : കള്ള കണ്ണൻ

Author : kannan Read All Parts 477

എന്നെ ട്യൂഷന് വിട്ടിരുന്നത്. എന്റെ ട്യൂഷൻ ടീച്ചറുടെ പേരാണ് മായ എസ് നായർ. ഞാൻ അവരെ ചേച്ചിന്നാണ് വിളിച്ചിരുന്നത്. ചേച്ചിയുടെ മൂത്തചേച്ചിടെ കല്യാണം കഴിഞ്ഞാരുന്നു, അവരുടെ അച്ഛന്റെ മരണം. അതോടു കൂടി വീട്ടുഭരണം ചേച്ചിയുടെ ഉത്തരവാദിത്തമായി. വീട്ടിൽ അമ്മയും ചേച്ചിയും മാത്രമായി. ചേച്ചിയ്ക് ഒരു മുപ്പതുവയസ്സ് കാണും അന്ന്. ചേച്ചിയെ കുറിച്ച് പറയുകയാണെങ്കിൽ ചങ്ങനാശ്ശേരിയിലെ ഒരു കോളേജിൽ നിന്നും ബിരുദവും, ബിരുദാനന്ദ ബിരുദവും എടുത്ത വിദ്യാസമ്പന്നയും അതിലുപരി അതീവസുന്ദരിയും ആയിരുന്നു. എനിയ്ക്ക് ചേച്ചിയോട് ഭയങ്കര ഇഷ്ടവും അതിലും കൂടുതൽ പേടിയുമായിരുന്നു. മറ്റ് കുട്ടികളെ ചേച്ചി തല്ലുമ്പോൾ ചേച്ചിയുടെ മുഖം ചുവന്നു ഒരു ഭദ്രകാളിയെ പോലെയാകും. അങ്ങനിരിയ്ക്കയാണ് അമ്മ അവിടുത്തമ്മയോടും ചേച്ചിയോടും ഞങ്ങടെ വീട്ടിൽ സംക്രമം/ഒന്നാം തീയതി കേറുവാൻ എന്നെ അവരുടെ വീട്ടിൽ കയറ്റണമെന്നു പറഞ്ഞത്. അതുകേട്ടപ്പോൾ അവർ അതീവസന്തുഷ്ടരായി കാരണം അവർക്കും ആ ദിവസങ്ങളിൽ ഒരാൺതുണ വേണ്ടിയിരുന്നു. അവരുടെ വീട്ടിൽ ഹാൾ കൂടാതെ രണ്ട് ബെഡ്‌റൂം ഉണ്ടായിരുന്നു. അങ്ങനെ എല്ലാ മലയാളമാസവും മുപ്പതാം തീയതി വൈകുന്നേരവും സ്കൂളിൽ നിന്ന് വീട്ടിൽ വന്നാൽ സന്ധ്യയ്ക്കു അവരുടെ വീട്ടിൽ പോകണം അതിരാവിലെ എഴുന്നേറ്റു എന്റെ വീട്ടിൽ കയറണം.രാത്രി ഡപ്പയ്ക്ക് അകത്തു ചോറും കറിയും ആയി ആണ് പോകുന്നത്.ചേച്ചി എന്നും വഴക്ക് പറയും,നിനക്കൊരാൾക്കുള്ള ചോറൊക്കെ ഞങ്ങടെ വീട്ടിൽ ഉണ്ടെടാ കണ്ണാ നീ മേലാൽ കൊണ്ടുവരരുതെന്നും മറ്റും. പക്ഷെ അമ്മ സമ്മതിയ്ക്കില്ല,അങ്ങനെ രാത്രിയിൽ അവരുടെ ഒപ്പമാണ് അത്താഴം കഴിക്കുക. രാത്രിയിൽ ഊണിന് മുൻപ് ഒര് കുളിയുണ്ട്(മേല് കഴുകൽ ) ചേച്ചിയ്ക്ക് പതിവ്.വീടിന്റെ മുൻപിലൂടെ ഒഴുകുന്ന അച്ഛൻകോവിലാർ (പമ്പ )നദിയാണ്. അതിന്റെ കടവിൽ ഉള്ള

💬 Comments

View all comments