Chapter Title : കള്ളിമലയിലെ പഠനക്യാമ്പ് 2 [Achuabhi]
കണ്ണുഞാൻ കുത്തിപൊട്ടിക്കും പറഞ്ഞേക്കാം.. ""
""ഇങ്ങോട് വാടാ പൊട്ടിക്കാൻ....." അവള് ചെറിയ ദേഷ്യത്തോടെ മുഖമൊന്നു വീർപ്പിച്ചു.
""ഇങ്ങുവാ ………………
ഒരു കാര്യം പറയാനുണ്ട് നിന്നോട്..""
""എന്തു കാര്യം ???"
""ഇങ്ങോട് വാ നീയൊന്നു....""
""പറ്റിക്കാൻ വല്ലതും ആണെങ്കിലാ എന്റെ സ്വഭാവം മാറുന്നത്.."" ആതിര പറഞ്ഞുകൊണ്ട് മെല്ലെ അവന്റെ അടുത്തേക്ക് വന്നിരുന്നു.
""എന്താടാ കാര്യം.. ??""
""എന്താടി നീ കാര്യം ഉണ്ടെങ്കിലേ വരുത്തോളോ …………… "" മനു പറഞ്ഞുകൊണ്ട് ബാഗിൽ നിന്ന് ഒരു പൊതിയെടുത്തു അവൾക്കു നേരെ നീട്ടി.
""എന്താ ഇത് ……… ??"
""തോക്കിൽ കയറി വെടി വയ്ക്കാതെ ഒന്ന് തുറന്നു നോക്കടി നീ..""
അവള് മെല്ലെ പൊതിതുറന്നു നോക്കുമ്പോൾ കുറച്ചു മിട്ടായി ആയിരുന്നു അതിൽ കൂടെയൊരു ഡയറിമിൽക്കും ഉണ്ടായിരുന്നു.
""എടാ ഇത് എനിക്കണോ ……… ??"
""അല്ലാതെ ആർക്കാണ്.. "" ഇവളുടെ പിണക്കം മാറ്റാൻ മിട്ടായി അല്ലാതെ ഈ ലോകത്തു വേറെ ഒന്നും തന്നെയില്ലെന്നു മനുവിന് നല്ലപോലെ അറിയാമായിരുന്നു.
ഒരെണ്ണം ഉടനെതന്നെയെടുത്തു വായിലേക്കിട്ട അവൾ ചെറുപുഞ്ചിരിയോടെ അവനെയൊന്നു നോക്കി.
""ഇപ്പം പിണക്കമൊക്കെ മാറിയോ ഇയാളുടെ..?? ""
""മ്മ്മ് ……… എന്നാലും നീ വീട്ടിൽ വന്നിട്ട് പെട്ടന്ന് പോയത് ശരിയായില്ല കെട്ടോ..""
""ഇനി വരുമ്പോൾ ഉറപ്പായും കുറച്ചുനേരം നിൽക്കാം പോരെ...""
""ഹ്മ്മ്മ് അതുമതി...
എന്നാലും ഈ മിട്ടായി മേടിച്ചു തന്നതിന്റെ ഉദ്ദേശം അതുതന്നെ ആണോടാ..??
നിന്നെ അങ്ങനെ വിശ്വസിക്കാൻ പറ്റില്ലല്ലോ.."
""എന്താടി ഞാൻ നിനക്ക് വാങ്ങി തന്നാൽ പറ്റില്ലേ.... പിന്നെ, ചുരിദാർ അടിപൊളിയായിട്ടുണ്ട് നിനക്ക്...
ഓണത്തിന് വാങ്ങിയതാണോ ?? " മനുവിന്റെ ഒലിപ്പീരു കണ്ടു അവൾ സംശയത്തോടെ അവനെയൊന്നു നോക്കി.
""എന്താ …………… ??""
""ഒന്നുമില്ലെടാ …………
നിനക്കു ഒട്ടും ചേരുന്നില്ല ഈ ഒലിപ്പിക്കല് പരിപാടി. എന്തേലും പറയാൻ ഉണ്ടെങ്കിൽ മര്യാദയ്ക്ക് പറഞ്ഞോ നീ... അല്ലങ്കിൽ കള്ളത്തരം ഉണ്ടെന്നു ആന്റിയോട് വിളിച്ചു പറയും ഞാൻ..""
""എടി നീ സത്യം ഒരു കള്ളത്തരവും ഇല്ല...
പിന്നെ, വേണേൽ വൈകിട്ട് എന്റെ കൂടെ ബൈക്കിൽ പോകാം. വെറുതെ തിരക്കുള്ള ബസിൽ പോകണ്ടാല്ലോ...""
മനുവിന്റെ സംസാരം കേട്ട് വീണ്ടും അവനെയൊന്നു നോക്കി.
""ഇവന്
💬 Comments
View all comments