0%

Chapter Title : കള്ളിമലയിലെ പഠനക്യാമ്പ് [Achuabhi]

Author : Achuabhi Read All Parts 250.3K

ഇവിടെ വന്നു നോക്കിനിൽക്കാനോ..... "" രണ്ടുപേരും സംസാരിച്ചുകൊണ്ടു സാധനങ്ങളൊക്കെയെടുത്തു വണ്ടിയിൽ വയ്ക്കാൻ തുടങ്ങി. തഞ്ചത്തിൽ കിട്ടിയ അവസരം ശരിക്കും കണ്ണുകൊണ്ടു മുതലാക്കിയ അവൻ നാൻസി മിസ്സിന്റെ കൂടെ തന്നെ വണ്ടിയിലേക്ക് കയറി. അപ്പോഴേക്കും കാറ് ഒതുക്കിയിട്ട സൽ‍മ മിസ്സും വന്നിരുന്നു. സമയം ഒട്ടും പാഴാക്കാതെ വണ്ടി കോളേജിൽ നിന്ന് കള്ളിമലയിലേക്ക് പുറപ്പെട്ടു... എല്ലാവരും സന്തോഷത്തോടെ കൈയ്യടിച്ചു ആവേശം പ്രകടിപ്പിക്കുമ്പോൾ മനു തുള്ളിച്ചാടി പിറകിലെ സീറ്റിലേക്ക് നടന്നു. പോകാൻ ആകെ എട്ടുപേരും വണ്ടിയിൽ പന്ത്രണ്ടു സീറ്റുകളും ഉണ്ടായിരുന്നു. കൈയ്യിലിരിക്കുന്ന ഫ്രൂട്ടി കണ്ടാൽ പലരുടെയും കൈകൾ നീണ്ടുവരും അതുകൊണ്ടു തന്നെ മനു പിറകിൽ തന്നെ ഇരിപ്പുറപ്പിച്ചു. അവന്റെ തൊട്ടു മുന്നിലെ സീറ്റിൽ നാൻസി മിസ്സും സൈഡിലെ സീറ്റിൽ ജാസ്മിയും വർഷയും ഉണ്ടായിരുന്നു. അതിനും മുന്നിലാണ് സൽ‍മമിസ്സും ആതിരയും നയനയും അകാശുമൊക്കെ..... _______________________ സമയം മുന്നോട്ടു നീങ്ങി കൊണ്ടിരുന്നു രാത്രി എട്ടുമണിയോടടുക്കുന്നു.... വണ്ടിയിൽ കേറിയപ്പോൾ ഉണ്ടായിരുന്ന ചാർജ് ഒന്നും ആർക്കും ഇല്ലായിരുന്നു. വർഷയും ജാസ്‌മിയുമൊക്കെ സീറ്റിലേക്ക് ചാഞ്ഞിരുന്നു. മുന്നിൽ നാൻസിമിസ്സ് ഹെഡ്ഫോണും ചെവിയിൽ വെച്ചുകൊണ്ട് ആരുമായോ സംസാരിക്കുന്നുണ്ട്.. ആരും ശ്രദ്ധിക്കുന്നിലെന്നു കണ്ടതും ബാഗ് തുറന്ന മനു അതിനുള്ളിൽ വെച്ചുതന്നെ ഫ്രൂട്ടിയുടെ അടപ്പു തുറക്കുമ്പോഴാണ് നാൻസി അവനെ വിളിച്ചത്.... ""എന്തെടുക്കുവാടാ മനു നീ..... ഒറ്റയ്ക്കിരുന്നു തിന്നുവാണോടാ കള്ളാ.."" ""അയ്യോ ഞാൻ തിന്നതല്ല... ഇച്ചിരി വെള്ളം കുടിക്കാൻ എടുത്തതാ മിസ്സെ....."" ""നിന്റെ വെള്ളം കുടിയൊക്കെ എനിക്ക് മനസിലാവുണ്ട്...."" നാൻസി പറഞ്ഞുകൊണ്ട് അരണ്ട വെളിച്ചത്തിൽ അവനെ തന്നെ നോക്കി. ""എന്താ മിസ്സെ ……………………" ""ഹ്മ്മ്മ് ഒന്നുമറിയാത്ത ഒരു ഇള്ളകുഞ്ഞു വന്നേക്കുന്നു. കാറിൽ നിന്ന് ടെന്റ് എടുക്കാൻ

💬 Comments

View all comments