Chapter Title : കള്ളിമലയിലെ പഠനക്യാമ്പ് [Achuabhi]
""പോടീ നന്ദിയില്ലാത്തവളെ....."" ആരും കാണാതെ മനു അവളുടെ തുടയിലൊന്നു നുള്ളി. ""ആഹ്ഹ്ഹ്ഹ്ഹ് ……………… വേദനിച്ചു. ക്യാമ്പ് ഒന്നുകഴിയട്ടെ ആന്റിയോട് പറയാം മോനെ വേഗം കെട്ടിക്കാൻ..."" ""ഹ്മ്മ്മ് ………… നല്ലകാര്യം. ഇപ്പഴാ എനിക്ക് നിന്നോടൊരു ഇഷ്ട്ടമൊക്കെ തോന്നുന്നത്. മറക്കാതെ പറയണെ മുത്തേ..."" രണ്ടുപേരും കൂടി അടുത്തിരുന്നു സംസാരിച്ചു ആരും കാണാതെ ചെറിയൊരു തല്ലുമൊക്കെ ഉണ്ടാക്കിഇരിക്കുമ്പോഴാണ് നാൻസിമിസ്സു് എഴുന്നേറ്റത്.. ""ഇറങ്ങിയാലോ പിള്ളേരെ....." ""അഹ് മിസ്സെ...." മിസ്സു് ഓഡർ ഇട്ടതും എല്ലാവരും ബാഗൊക്കെ വലിച്ചുകയറ്റികൊണ്ടു മെല്ലെ വെള്ളത്തിൽ ചവിട്ടാതെ ചെറിയ ചെറിയ പാറകളിൽ ചവിട്ടി കരയിലേക്കെത്തി. ഇനി കണ്ണെത്താദൂരത്തുകിടക്കുന്ന കയറ്റമാണ് മുന്നിൽ.. വലിയ വലിയ മരങ്ങളുടെ വേരിലും ഉരുളൻ കളിലുമൊക്കെ ചവിട്ടി ഓരോരുത്തരായി മുകളിലേക്ക് കയറി. ""എടാ മനൂ …………… മുന്നിൽ കയറി പോകല്ലേടാ.. എനിക്ക് പേടിയാ പിറകിലൊറ്റയ്ക്കു നടക്കാൻ.."" നയന മനുവിനോട് പറഞ്ഞു. ""ഇല്ലെടി …………… നീ പതിയെ കേറിക്കോ ഞാൻ പിറകെ വന്നോളാം."" ""താങ്ക്സ് ടാ മുത്തേ....."" ""നിന്റെ താങ്ക്സ് ഒക്കെ അവിടെ ഇരിക്കട്ടെ... പിന്നെ, നടന്നുകുഴയുവാണെങ്കിൽ പറയണം കെട്ടോ "" ""എന്തിനാടാ ………… "" എന്തെങ്കിലും ഉടായിപ്പു പറയാൻ ആണെന്നു നയനയ്ക്കു നല്ലപോലെ അറിയാമായിരുന്നു. അതുകേൾക്കാൻ വേണ്ടിയാണ് അവളതു ചോദിച്ചതും.... ""നമ്മള് മുകളിലേക്ക് കയറുവല്ലേടി നയനെ... നീ കുഴയുവാണെങ്കിൽ ഞാൻ പിറകിൽ നിന്നു തള്ളി കയറ്റാം...."" "" നിനക്ക് കയറ്റാൻ അത്രയ്ക്കിഷ്ടമാണോടാ..???"" "" എന്തുചെയ്യനാടി... നിന്നെപോലൊരു സുന്ദരിയുടെ അടുത്തുനിൽക്കുന്നത് തന്നെ സുകൃതമല്ലേ."" ""വലിച്ചു തള്ളണ്ട..... ഞാൻ അറിയാതെ പൊങ്ങി പോകും മുകളിലോട്ടു.."" ""അച്ചോടാ ………… വല്യ തമാശക്കാരി ആണല്ലോ.."" മനു പറഞ്ഞുകൊണ്ട് അവളുടെ കൈതുടയിലൊന്നു നുള്ളി......"" ""
💬 Comments
View all comments