Chapter Title : കള്ളിമലയിലെ പഠനക്യാമ്പ് [Achuabhi]
നടന്നു. ""അവനും കൂടി വേണമായിരുന്നു ക്യാമ്പിന് അല്ലേടാ മനു …………… "" '"ഓഹ്.... വല്ലാത്ത സ്നേഹം ആണല്ലോടി ജാസ്മി നിനക്കവനോട്. അതെ, തിയറ്ററിൽ സിനിമകാണാൻ പോകുവല്ല നമ്മൾ.... രണ്ടിന്റെയും പിടിയുംവലിയും കുറച്ചുകൂടുന്നുണ്ട്."" ""ഒന്നുപോയെടാ ………… ഇതൊക്കെയൊരു രസമല്ലെടാ മോനേ.."" ""ഹ്മ്മ്മ് അവളുടെയൊരു രസം... രാഹുല്‍ പ്രതേകം പറഞ്ഞിട്ടുണ്ട് നിന്നെ നല്ലപോലെയൊന്നു നോക്കാൻ."" കട്ടിയുള്ള പെഗ്ഗിൽ തലപെരുത്തുതുടങ്ങിയ മനു ജാസ്മിയെ നോക്കിയൊന്നെറിഞ്ഞു. ""അയ്യടാ ……… നോക്കാൻ പറ്റിയ ഒരാള്‍ വന്നേക്കുന്നു. അതൊക്കെ ആൺപിള്ളേർക്കു പറഞ്ഞിട്ടുള്ള പണിയാണ് മോനെ നിനക്ക് പറ്റിയപണി സെക്യുരിറ്റി ജോലിയാണ്.. "" ജാസ്മി കുലുങ്ങിചിരിച്ചുകൊണ്ട് മനുവിനെ കളിയാക്കി. ""നീ വണ്ടിയിലോട്ടു കയറിപുല്ലേ.... ആണാണോ പെണ്ണാണോ എന്ന് കാണിച്ചുതരുന്നുണ്ട് ഞാൻ ……"" ""ഓഹ് പിന്നെ, നീ കുറെ കാണിക്കും..... രണ്ടുപേരും സംസാരിച്ചുകൊണ്ടു നിൽക്കുന്നിടത്തേക്കു വർഷ ഒരു ജീൻസും ബനിയനും ഇട്ടുകൊണ്ട് വന്നു. ""ആളാകെ മാറിയല്ലോടി വർഷേ നീ....."" ""എങ്ങനെയുണ്ടടാ മനു... കൊള്ളാമോ എന്റെ വേഷം. ?? " ""അടിപൊളിയല്ലേടി മോളെ....... എന്തായാലും നേര്‍ത്ത കല്യാണം കഴിക്കണ്ടായിരുന്നു നീ.."" ""അതെന്താടാ മനു... "" ജാസ്മി തിരക്കി ""ചുന്ദരിയെപോലെ വന്നുനിൽക്കുവല്ലേ മുന്നിൽ കല്യാണം കഴിഞ്ഞില്ലായിരുന്നെങ്കിൽ ഇവൾക്ക് ഞാനൊരു ജീവിതം കൊടുത്തേനെ..."" ""അയ്യോടാ ……… പാവം ജീവിച്ചു പൊയ്ക്കോട്ടേ മോനെ.."" വർഷ പറഞ്ഞുകൊണ്ട് മനുവിന്റെ കൈയ്യിലൊന്നു പൊട്ടിച്ചു. ""അഹ് ………… നോവുന്നടി പുല്ലത്തി.."" ""നോവാനല്ലെടാ അടിച്ചത്...."" വർഷയുടെ കല്യാണം ആറുമാസം മുന്നെയാണ് നടന്നത്.. ഡിപ്പാർട്ടുമെന്റിലെ ആദ്യത്തെ വിവാഹം എല്ലാവരുംകൂടി അടിച്ചുതിമിർത്തതാണ്. ഇനി പഠിത്തമൊക്കെ നിർത്തി വീട്ടിൽ തന്നെ നില്ക്കാൻ പ്ലാനും ചെയ്തുകൊണ്ടാണ് വർഷ പോയത്. എന്നാൽ കെട്ടികൊണ്ടുപോയ ചെറുക്കൻ ഗൾഫിലേക്ക് പോകാൻ
💬 Comments
View all comments