0%

Chapter Title : കള്ളിമലയിലെ പഠനക്യാമ്പ് 2 [Achuabhi]

Author : Achuabhi Read All Parts 448.4K

അപ്പോൾ കയറിക്കൊള്ളാം ഞാൻ."" ""മ്മ്മ്മ് …………… "" മനു പറഞ്ഞുകൊണ്ട് തലയൊക്കെ നല്ലപോലെ തുവർത്തിയിട്ടു ഒരു ഷർട്ട് എടുത്തു ദേഹത്തേക്ക് കയറ്റി. ""എടാ മനുകുട്ടാ ……… ഷർട്ട് കൊള്ളാമല്ലോടാ ഇത് എന്നു വാങ്ങിയതാ...."" ""ഇതെനിക്ക് ആദി വാങ്ങി തന്നതാ..... അമ്മ അച്ഛന്റെ ഒരു മുണ്ടു എടുത്തുതാ ഉടുക്കാൻ.."" ""മുണ്ടോ ……… ?? മുണ്ടൊക്കെ ഉടുക്കാറായോടെ ഇയാള്.."" ""രാവിലെ കളിയാക്കാതെ എടുത്തോണ്ട് വാ എന്റെ അനിത പെണ്ണെ."" ""എടാ എടാ ……………… "" മുണ്ടൊക്കെ ഉടുത്തു സുന്ദരനായി പുറത്തേക്കിറങ്ങിയ മനു വണ്ടി സ്റ്റാർട്ട് ചെയ്തു. ""പോയിട്ട് വരാംകെട്ടോ... "" ""മ്മ്മ്മ് ചെല്ല് ചെല്ല്...... രണ്ടിന്റെയും കറക്കം ആരും അറിയില്ലെന്നു കരുതണ്ടാ കെട്ടോ. പെണ്ണിനെ പെട്ടന്നു വീട്ടിൽ കൊണ്ട് വിട്ടോണം."" ""ഓഹ് ഉത്തരവ്...."" മനു ചിരിച്ചുകൊണ്ട് നേരെ ആദിയുടെ വീട്ടിലേക്കു വിട്ടു. ""എത്ര നേരം കൊണ്ട് വിളിക്കുന്നടാ നിന്നെ... ഒന്നു ഫോൺ എടുത്തൂടെ.."" വണ്ടിയുടെ ഹോൺ അടികേട്ട് പുറത്തേക്കിറങ്ങി വന്ന ആദി അവനോടു ദേഷ്യപ്പെട്ടു. ""എന്റെ പൊന്നേഹ്...ഫോൺ വീട്ടിലാണ് ഞാൻ അതിനു താമസിച്ചില്ലല്ലോ പറഞ്ഞതിലും നേരുത്തെയല്ലേ...."" ""അല്ലങ്കിലും എവിടേലും പോകാൻ നിൽക്കുമ്പോൾ ഈ ഉറഞ്ഞുതുള്ളല് ഉള്ളതാടാ മോനുസ്സേ..."" ഇന്ദു പറഞ്ഞു. ""അതെനിക്കറിയില്ലേ ആന്റി... സാരിയൊക്കെ ചുറ്റി കാവിലെ ഭഗവതി നിൽക്കുംപോലെയല്ലേ നിൽപ്പ്."" ""കളിയാക്കാതെ പോയെടാ....."" ""മോളെ വഴക്കടിക്കാതെ കയറാൻ നോക്ക് നീ..."" ""മ്മ്മ്മ് … ഞങ്ങള് പോയിട്ടു വരാം അമ്മേ.."" മുഖം ബലൂൺപോലെ വീർപ്പിച്ചുകൊണ്ടു ആദി വണ്ടിയുടെ പിറകിൽ കയറി. ""എടി രാവിലെ എന്തിനാ ചാടുന്നത് നീ. നീ പറഞ്ഞതിലും മുന്നെയല്ലേ ഞാൻ വന്നത്."" ""ആണോ ……… ?? എങ്കിൽ

💬 Comments

View all comments