Chapter Title : കള്ളിമലയിലെ പഠനക്യാമ്പ് 2 [Achuabhi]
എന്നാൽ മര്യദയ്ക്കു ചോദിച്ചാൽ പോരെ... ഞാനും ഇടയ്ക്കൊക്കെ ആലോചിക്കാറുണ്ട് ഈ സ്വഭാവമൊക്കെ എങ്ങനെ കിട്ടിയെന്ന് ഞാൻ അറിഞ്ഞോ തള്ളെ നിങ്ങളുടെ കെട്ടിയോനും ഇതാണ് പണിയെന്നു.."" """ഹ്മ്മ്മ് ……… ഇനി അങ്ങേരെ പിടിക്ക്.."" ""ഞാനൊരു കാര്യം ചോദിക്കട്ടെ.... ഇത്രയും നാളായിട്ടു അച്ഛൻ അവിടെ അല്ലെ ഇനി പോകണ്ടാന്നു പറഞ്ഞൂടെ.... മൂന്നാലു തലമുറയ്ക്ക് തിന്നാനുള്ള ഉണ്ടല്ലോ ഇവിടെ.."" ""ആറുമാസം കഴിഞ്ഞാൽ വരും.... പിന്നെ വിടില്ല പോരെ..."" ""ഉറപ്പാണോ ………… ?? രണ്ടുപേർക്കും വലിയ പ്രായം ഒന്നും ആയില്ലല്ലോ.. ഇടയ്ക്കൊക്കെ പുറത്തുപോയി ആഹാരം കഴിക്കാം ബൈക്കിൽ കറങ്ങാം സിനിമ കാണാൻ പോകാം. അമ്മയ്ക്ക് ഒന്നിനും ആഗ്രഹമില്ലേ...... "" "" ആഗ്രഹമൊക്കെയുണ്ട് ചെറുക്കാ.... ഇനി ഉറപ്പായും വിടില്ല നിന്റെ അച്ഛനെ പോരേ."" ""മ്മ്മ് …………… വിട്ടില്ലെങ്കിൽ ബാക്കിയുന്ന ജീവിതം ഇണക്കുരുവികളെ പോലെ ജീവിക്കാം. അല്ലങ്കിൽ അക്കരെയും ഇക്കരെയും നിന്നും വെള്ളമിറക്കാം.."" """എടാ എടാ …………… നീ വാങ്ങിക്കും കെട്ടോ."" ""എന്തിന്... ?? ഞാൻ ആയിരുന്നെങ്കിൽ എങ്ങോടും പോകില്ലായിരുന്നു."" ""അതെനിക്കറിയില്ലേ...... ദേ ഞാനൊരു കാര്യം പറഞ്ഞേക്കാം രണ്ടുപേരും കൂടി സ്നേഹിച്ചു സ്നേഹിച്ചു അബദ്ധം ഒന്നും കാണിച്ചെക്കലും. ഇന്നലെ ഇന്ദു എന്നെ വിളിച്ചുപറഞ്ഞു രണ്ടിന്റെയും ചുറ്റിക്കളി.... "" "" പിറകിലിരുന്നു തള്ളവൈബ് ഇട്ടാൽ കൊണ്ടുപോയി ഉരുട്ടി ഇടുമേ ഞാൻ.."" ""നീ കുറെ ഇടും..."" കൂട്ടുകാരെപോലെ സംസാരിച്ചു സംസാരിച്ചു രണ്ടുപേരും ആദിയുടെ വീട്ടിൽ എത്തിയതേ അറിഞ്ഞില്ലായിരുന്നു. വീടിന്റെ വാതിലൊക്കെ അടച്ചിട്ടു പുറത്തിറങ്ങി നിന്ന ഇന്ദുവും ആദിയും വെളിയിലേക്കിറങ്ങി. പിറകെ ഓട്ടോയും എത്തിയിരുന്നു പോകാനുള്ള..... ""അഹ് നിങ്ങൾ ഇറങ്ങിക്കോ... ഗേറ്റ് ഞാൻ അടച്ചേക്കാം."" മനു പറഞ്ഞു. മൂന്നുപേരും വണ്ടിയിൽ
💬 Comments
View all comments