0%

Chapter Title : കള്ളിമലയിലെ പഠനക്യാമ്പ് 2 [Achuabhi]

Author : Achuabhi Read All Parts 446.7K

നീ.."" മനു വാതിൽ തുറന്നു അകത്തുകയറിയിട്ടു കാലു താഴേക്കിട്ടു ബെഡിലേക്കൊന്നു മലർന്നു. ""എന്തുവാടി ഇത്. അപ്പോൾ നീയായിരുന്നല്ലേ എന്റെ വീട്ടിൽ നിന്ന് ഓരോന്നു അടിച്ചുമാറ്റിയത്. എല്ലാ സാധനവും ഉണ്ടല്ലോ ഇവിടെ "" ""ഇതുഞാൻ കട്ടതൊന്നുമല്ല.... ആന്റിയോട്‌ ചോദിച്ചു എടുത്തതാ.. "" ""എന്നിട്ടു ഇതെല്ലാം എന്റെ മുറിയിൽ ഇരുന്ന സാധങ്ങൾ ആണല്ലോ..."" "" ആഹ്ഹ ആണ്.... ഞാൻ എനിക്ക് ഇഷ്ടമുള്ളതൊക്കെ എടുക്കും. നീ വേണേൽ പോയൊരു കേസുകൊടുക്കടാ..."" ""എന്തുവാ ഇവിടെ ബഹളം ……… ചെറുക്കൻ ഇങ്ങോട് വന്നുകേറിയില്ല അപ്പോഴേക്കും തുടങ്ങിയോ ആദി നീ.."" ""അല്ലേലും അമ്മയ്ക്ക് അവൻ എന്തു പറഞ്ഞാലും കുഴപ്പം ഇല്ലല്ലോ ഞാനല്ലേ എപ്പഴും കുറ്റക്കാരി... "" "ഹ്മ്മ്മ് ………… ഇന്നാടാ കുട്ടാ അടിപൊളി മുന്തിരി ജ്യൂസ് ആണ്.."" """താങ്ക്സ് ആന്റി.... അല്ലെങ്കിലും ആന്റി എന്തുണ്ടാക്കിയാലും അടിപൊളിയാണ്. ഇതും കിടുക്കിയിട്ടുണ്ട്...."" " കേട്ടോടി പറയുന്നത്.. ഇവിടെ ഒരുത്തിക്കു എന്തുണ്ടാക്കിയാലും പിടിക്കില്ല..."" ഇന്ദു പറഞ്ഞുകൊണ്ട് വീണ്ടും അടുക്കളയിലേക്കു പോയി. ആതിര മുഖം വീർപ്പിച്ചുകൊണ്ടു മനുവിനെയൊന്നു നോക്കി ……………… ""എന്റെ ആദി എന്തു രുചിയാണ് ജ്യൂസിന് നിനക്ക് വേണോടി.. "" ""നീ വെച്ചു മോന്തിക്കോ......"" ""അല്ലങ്കിലും നീ അതെ പറയൂ... എന്നെ ഇഷ്ടമേ അല്ല നിനക്ക് പക്ഷെ, വീട്ടിൽ വന്നാൽ എന്റെ റൂമിലിരിക്കുന്ന സാധനങ്ങൾ എല്ലാം കവറിലാക്കി ഇവിടെ കൊണ്ടുവന്നു തൂക്കും.."" ""ഒന്നുപോടാ ……………… "" ആതിര പറഞ്ഞുകൊണ്ട് ബെഡിൽ അഴിച്ചിട്ട ഡ്രെസ്സുകളൊക്കെ എടുത്തു മടക്കി വെച്ചിട്ടു അഴിഞ്ഞു കിടന്ന മുടിവാരികെട്ടുമ്പോൾ മനു അവളെ അടിമുടിയൊന്നും നോക്കി.... "" ഹ്മ്മ്മ് ………… നീ എനിക്ക് പറ്റിയത് തന്നെ അണേടി പുല്ലേ..""

💬 Comments

View all comments