Chapter Title : കള്ളിമലയിലെ പഠനക്യാമ്പ് 3 [Achuabhi]
നിന്നത് ടൗണിൽ നിന്ന് മൂന്നാലു കിലോമീറ്റർ ഉള്ളിലുള്ള ഒരു രണ്ടുനില വീടിന്റെ മുന്നിലാണ്.
അടുത്തൊക്കെ അത്യാവശ്യം വീടുകളൊക്കെ ഉണ്ടെങ്കിലും പരസ്പര സഹകരണമൊന്നും ഇല്ലെന്നാണ് തോന്നുന്നത്. എല്ലാം മതിലുകെട്ടി തിരിച്ച വീടുകൾ റോഡിൽ പോയിട്ടു വീടുകളിൽ പോലും ആരെയും കാണുന്നില്ലായിരുന്നു....
തുറന്നുകിടന്ന ഗേറ്റിനുള്ളിലേക്ക് വണ്ടി കയറ്റിയ മനു മെല്ലെനടന്നു വീടിന്റെ സിറ്റ്ഔട്ടിലേക്ക് കയറി കാളിങ്ബില്ലിൽ വിരലമർത്തി....
""അയ്യോ ഇത്താ …………
അവൻ വന്നെന്നു തോന്നുന്നു.""
""ആഹ്ഹ വരട്ടെ, നീ ഇവിടെ ഇരുന്നോ പുറത്തേക്കിറങ്ങണ്ടാ ഞാൻ പോയി നോക്കിക്കൊള്ളാം.""
""മ്മ്മ് ഇത്താഹ്ഹ്...."" ഷംന നാണത്തോടെ വാഹിതയോട് പറയുമ്പോൾ അവളെക്കാൾ നാണം ആയിരുന്നു ഇവൾക്ക്.
ഷംനയെ അടുക്കളയിൽ നിർത്തിയിട്ടു ഹാളിലേക്ക് വന്ന വാഹിത ചുണ്ടിൽ പുഞ്ചിരിയും വരുത്തി മെല്ലെ വാതിൽ തുറന്നു.
""ആഹ്ഹ ………… മനുവല്ലേ ?""
""മ്മ്മ്മ് ………… "" പ്രതീക്ഷിക്കാത്ത ആളിനെ മുന്നിൽ കണ്ടതും അവനൊന്നു പരുങ്ങി.
പിന്നെ ചെറിയൊരു ചമ്മലും...
""പേടിക്കണ്ട......
അവള് അകത്തുണ്ട് കയറി വാ ഇങ്ങോട്.""
"മ്മ്മ്മ് ……………… ""
ചുണ്ടിൽ ചിരിവരുത്തി വാഹിതയെ നോക്കികൊണ്ട് അവളുടെ പിന്നാലെ അകത്തുകയറിയതും വാതിലടച്ചു കുറ്റിയിട്ടു.
""എടി ഷംനാമോളെ …………… നീ പറഞ്ഞാ ആള് വന്നിട്ടുണ്ട് കെട്ടോ.
വരുമ്പോൾ കുടിക്കാനും എടുത്തോ ? ""
""ആഹ്ഹ ഇത്താ...."" അടുക്കളയിൽ നിന്ന് ഷംനയുടെ ശബ്ദം കേട്ടതും മനുവോന്നു നെടുവീർപ്പിട്ടു.
""ഇരിക്ക് മനൂ ………
ഇത് സ്വന്തം വീടുപോലെ കരുതിയാൽ മതി.""
വാഹിത പറഞ്ഞുകൊണ്ട് സൈഡിലേക്ക് മാറുമ്പോഴാണ് മനു അവളെ ശരിക്കുമോന്നു കാണുന്നത്.
ഇന്ന് രാവിലെ ഷംന വിളിച്ചപ്പോഴാണ് പറഞ്ഞത് തന്റെ കെട്ടിയോൻ വെച്ചുകൊണ്ടിരിക്കുന്ന സാധനത്തിന്റെ വീട്ടിൽ വെച്ചാണ് നമ്മുടെ
💬 Comments
View all comments