Chapter Title : കള്ളൻ ഭർത്താവും, പോലീസ് ഭാര്യയും [Hypatia]
ഇണ്ട്... അത്യാവശ്യത്തിന് നീളോം തടിം ഇണ്ട് ..."
"വീട്ട്കാര് ഒക്കെ.."
"കുട്ടിന്റെ തള്ളേ തന്തേ പിന്നെ ഒരു അനിയത്തി പെണ്ണുണ്ട്.. മൂത്തേന്റെ കഴിഞ്ഞിട്ട് മാണം ചെറുതിനെ കെട്ടിക്കാൻ അതാ അവര് ഇത്ര ദൃതി.. അവര് വല്യ പാങ്ങുള്ള കൂട്ടരോന്നും അല്ലാട്ടോ.."
"സംമ്പത്ത് ഒന്നും അല്ലാലോ വല്യത് ... നമുക്ക് ഇത് ഒന്ന് പോയി കാണാം ആയിഷുമ്മ..."
"മ്മ്.. കണാൻ മ്മക്ക് നാളെ തന്നെ പോക...പക്ഷെ ഒരു പ്രശ്നം കൂടെ ഇണ്ട്.."
"ഇനി എന്താ പ്രശനം..."
"പെണ്ണ് പോലീസാവാനുള്ള പരൂക്ഷ എയുതിയിരിക്കാണ്... പത്രോസിനെ മ്മക്ക് ഒക്കെ അറീണതല്ലേ... അതോണ്ട്.. അന്നമ്മ ചേച്ചി ഒന്ന് അലോയിക്കിം.."
അതും പറഞ്ഞ് ആയിഷുമ്മ എണീറ്റു..
"നിങ്ങക്ക് തൃപ്തി ആയിണെൽ നാളെ ഞമ്മളെ പൊരേക്ക് പൊരി.. അവിടന്ന് നമുക്ക് ഒരുമിച്ച് പെണ്ണ് കാണാൻ പോവാ.."
"ആയിഷുമ്മ.. ചായ കുടിച്ചിട്ട് പോകാം..."
"വേണ്ട മോളെ..." അപ്പോയെക്കും ആയിഷുമ്മ അന്നമ്മയുടെ പറമ്പ് കടന്നിരുന്നു.
അന്നമ്മയുടെ മനസ്സ് വല്ലാതെ ആലോചനയിലാണ്ടു പോയി. എന്ത് തീരുമാനമെടുക്കും. തന്റെ മോൻ കള്ളനാണ് അത് തനിക്ക് ഉറപ്പുള്ള കാര്യമാണ്. നാട്ടുകാർക്ക് സംശയമേ ഒള്ളു എങ്കിലും തനിക്ക് ഉറപ്പുള്ള കാര്യമാണ്.
ഇനി കള്ളനാണ് എന്ന് ആ വീട്ടുക്കാർ അറിഞ്ഞാൽ ഈ കല്യാണം വേണ്ടന്ന് വെക്കോ.? ഇനി അഥവാ സമ്മതിച്ചാൽ തന്നെ മോൻ കള്ളനായിരിക്കെ മരുമോൾ പോലീസ് പണിക്ക് പോകുന്നത് ആലോചിച്ചപ്പോൾ... ആദ്യം അന്നമ്മക്ക് ചിരിയാണ് വന്നത്.
ഏതായാലും നാളെ പോയി പെണ്ണ് കാണാം, എന്നിട്ട് തീരുമാനിക്കാം എന്ന് തീരുമാനിച്ച് അന്നമ്മ അലക്കി കൊണ്ടിരിക്കുന്നത് തീർക്കാൻ പോയി.
രാത്രി അന്നമ്മ സീരിയൽ കണ്ടു കൊണ്ടിരിക്കുമ്പോഴാണ് പത്രോസ്
💬 Comments
View all comments