0%

Chapter Title : കള്ളൻ ഭർത്താവും, പോലീസ് ഭാര്യയും 10 [Hypatia]

Author : Hypatia Read All Parts 31.8K

നിർത്തുകയോ തന്റെ തോളിൽ നിന്നും എഴുന്നേൽക്കുകയോ ചെയ്യാതിരുന്നപ്പോൾ കുറച്ച് നേരം കരയട്ടെ എന്ന് കരുതി സുശീല മകളെ തന്റെ തോളിൽ താങ്ങി നിന്നു. കുറച്ച് കഴിഞ്ഞപ്പോൾ കരഞ്ഞു കലങ്ങിയ കണ്ണുകളും തുടച്ച് സിന്ധു അമ്മയുടെ മാറിൽ നിന്നും എഴുന്നേറ്റ് അകത്തേക്ക് പോയി.

"മോളെ..." എന്ത് സംഭവിച്ചതാണെന്നറിയാതെ സുശീല മകളെ വിളിച്ചു. അടുപ്പത്ത് വെന്തു കൊണ്ടിരുന്ന ബീഫ് വാങ്ങി വെച്ച് സുശീലയും മകളുടെ പിന്നാലെ ചെന്നു.

റൂമിൽ കയറിയ സിന്ധു കട്ടിലിൽ കുനിഞ്ഞിരിക്കുന്ന്നതിന്റെ തൊട്ടടുത്ത് സുശീലയും ചെന്നിരുന്നു.

"എന്താ മോളെ പറ്റിയത്.." സിന്ധുവിന്റെ പുറത്ത് തലോടി കൊണ്ട് സുശീല ചോദിച്ചു.

"അമ്മെ..." ഒരു ഇടറിയ ശബ്ദത്തോടെ സിന്ധു സുശീലയെ നോക്കി വിളിച്ചു.

"എന്താടി.. എന്താ ഉണ്ടായേ.."

"ഞാ... ഞാൻ ഞാൻ അമ്മയെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ടല്ലേ..."

"ഏയ്.. അതൊന്നും സാരല്യ.. അതൊന്നും മോൾ ഇനി ആലോചിക്കണ്ട... മോളെ അമ്മയും കുറെ വിഷമിപ്പിച്ചില്ലേ.. പോട്ടെ.. സാരല്യ.." സുശീല മകളെ തലോടി കൊണ്ട് പറഞ്ഞു.

"അമ്മെ.. ഇപ്പൊ അമ്മയുടെ സ്നേഹം കാണുമ്പൊൾ.. ഇത് എനിക്ക് മുമ്പേ കിട്ടേണ്ടതായിരുന്നില്ലേ... എന്ന് ആലോചിച്ചപ്പോൾ സങ്കടം വന്നു.." അത് കേട്ട സുശീലയുടെ കണ്ണും നിറഞ്ഞു.

"ഇനി അതൊന്നും ആലോചിച്ചിട്ട് കാര്യല്ല്യ മോളെ... " സുശീല കണ്ണ് തുടച്ച് കൊണ്ട് പറഞ്ഞു.

"മ്മ്.. നമ്മുടെ ഇടയിൽ കിടന്ന് വിഷമിച്ചത് അച്ഛനാണ്.. അച്ഛൻ ഇനി നമ്മൾ കാരണം വിഷമിക്കരുത്..."

"മ്മ്... വാ എണീക്ക് അച്ഛൻ വന്നെന്ന് തോന്നുന്നു... ഊണ് കഴിക്കാം.." ഉമ്മറത്ത് നിന്നും ചന്ദ്രന്റെ ശബ്ദം കേട്ട് കൊണ്ട് സുശീല പറഞ്ഞു. കണ്ണ് തുടച്ച് സുശീല അടുക്കളയിലേക്ക് പോയി.

"മോൾ

💬 Comments

View all comments