Chapter Title : കള്ളൻ ഭർത്താവും, പോലീസ് ഭാര്യയും 14 [Hypatia]
ആലോചനയിലാണ്. അങ്ങിനെ ഒരു വെളിച്ചവുമായി വന്നത് സിന്ധുവല്ലെ? അതോ താൻ തന്റെ തന്നെയുള്ളിലെ വെളിച്ചത്തെ തിരിച്ചറിയുകയാണോ? അറിയില്ല. ഈ ജീവിതം തന്നെ അതിനുത്തരം നല്കട്ടെയെന്ന് അവൾ കരുതി.
കുറ്റപ്പെടുത്തലും അപമാനവും പേറിയുള്ള ജീവിതമായിരുന്നു ഇതുവരെ. ഒരു കാരാഗ്രഹംപോലെ ഈ മുറിയിൽ മറ്റൊരു മനുഷ്യനെയും കാണാതെ സ്വയം ഒറ്റപെടുകയായിരുന്നു. ഏറ്റവും പ്രിയപെട്ടവരെ പോലും അടുത്തേക്ക് വിളിക്കാൻ തോന്നാത്ത വിധം സ്വയം തന്നിൽനിന്നുതന്നെ അകന്നിരിക്കുകയായിരുന്നു. ഇപ്പോൾ ഒന്ന് പുറത്തിറങ്ങണമെന്ന് തോന്നുന്നുണ്ട്, വെളിച്ചം കാണണമെന്ന് തോന്നുന്നുണ്ട്. ന്നന്നായൊന്ന് ചിരിച്ചിട്ട് എത്രനാളായി. ആലോചനകളുടെ ദീർഘദൂര തീവണ്ടികൾ അവളുടെയുള്ളിലൂടെ ചൂളം വിളിച്ച് പാഞ്ഞു.
സത്യമതായിരുന്നെങ്കിലും, മറ്റൊരു പുരുഷനോടൊപ്പം ഒരു രാത്രി തന്നെ കണ്ടതോടെ ആളുകൾ തന്നെ മോശം സ്ത്രീയായി വിധിയെഴുതി. ഒരു സ്ത്രീയുടെ ആവശ്യങ്ങൾ നിറവേറ്റിത്തരാൻ കഴിയാത്ത ഒരു പുരുഷനെ സഹിക്കുന്നത് എന്തിനാണ്? അതിന് മറ്റൊരാളെ തേടുന്നതിലെന്താണ് തെറ്റ്? ലൈംഗീകതയും രതിയും ഒരു മനുഷ്യന്റെ ഏറ്റവും സ്വകാര്യമായ സ്വാതന്ത്ര്യമില്ല? ഈ ചോദ്യം തന്റെ ഉമ്മയോട് ചോദിച്ചപ്പോൾ, 'അച്ചടക്കമുള്ള സ്ത്രീ സഹിച്ച് സഹായകരിച്ച് ജീവിക്കുന്നവളാണെന്നാണ്' മറുപടി കിട്ടിയത്. കുറച്ച് കാലത്തേക്കെങ്കിലും താൻ അത് വിശ്വസിച്ചു. ചില ദിവസങ്ങളിൽ തന്റെ അടിവയറ്റിൽ ഇളകിമറിയുന്ന നീരാളിപിടുത്തങ്ങളെ മനഃപൂർവം അവഗണിക്കാൻ പാടുപെട്ടു. തെറ്റാണ് എന്ന ചിന്തകൾ, പാപബോധങ്ങൾ ഉള്ളിൽ ഉറഞ്ഞു കൂടി തുടങ്ങിയപ്പോഴാണ് സിന്ധുവിനെ കാണേണ്ടിവരുന്ന സാഹചര്യങ്ങളിലേക്ക് എത്തിപ്പെട്ടത്.
സിന്ധു തന്നെ കാണണം എന്ന് പറഞ്ഞപ്പോൾ മനസിലൊരു തണുപ്പായിരുന്നു. കുറെകാലങ്ങൾക്ക് ശേഷമാണ് ഒരു മനുഷ്യൻ തന്നെ കാണാൻ ഇങ്ങോട്ട് ആവശ്യപ്പെടുന്നത്. എന്ത് വികാരത്തിന്റെ പുറത്താണ്, എന്നാൽ അങ്ങോട്ട് പോയി അവളെ കണ്ടേക്കാം എന്നുതോന്നിയത്? അറിയില്ല!!!. അൽതാഫ് ഇറങ്ങിയപ്പോൾ കൂടെയിറങ്ങി.
അടുത്ത
💬 Comments
View all comments