0%

Chapter Title : കള്ളൻ ഭർത്താവും, പോലീസ് ഭാര്യയും 4 [Hypatia]

Author : Hypatia Read All Parts 57K
അവൾക്കേറ്റവും ഇഷ്ട്ടമുള്ള മസാല ദോശ വാങ്ങാം എന്ന ഉദേശ്യത്തോടെയാണ് പത്രോസ് ചന്തപുരയങ്ങാടിയിലേക്ക് വണ്ടി തിരിച്ചത്. രമയിൽ നിന്നും ലഭിച്ച പുതിയൊരൂർജ്ജത്തിന്റെ വേഗത അവന്റെ മനസ്സിനുമുണ്ടായിരുന്നു. കവലയിൽ നിന്നും വളവു തിരിഞ്ഞതും എതിരെ വന്ന ലോറി പത്രോസ് കണ്ടില്ല. പത്രോസിന് നിയന്ത്രിക്കാൻ പറ്റുന്ന വേഗതയായിരുന്നെങ്കിലും ബ്രൈക്ക് ചവിട്ടാൻ കാലമർത്തിയപ്പോഴാണ് ഉളുക്കിയ കാലിൽ വേദന അനുഭവപ്പെട്ടത്. ബ്രൈക്കിൽ ചവിട്ടാൻ കഴിയാതെ വന്നപ്പോൾ ബൈക്ക് നിയന്ത്രണം വിട്ടു. വെട്ടിച്ച് മാറ്റിയപ്പോൾ റോഡിന്റെ വശത്തുണ്ടായിരുന്ന മതിലിലേക്ക് ബൈക്ക് നിയന്ത്രണം വിട്ട് കയറി. ലോറി വലിയ ഒരു ശബ്ദത്തോടെ ബ്രെക്ക് ചവിട്ടിയതും കവലയിലുണ്ടായിരുന്ന ആളുകൾ ഓടി കൂടി. മതിലിലേക്ക് നിയന്ത്രണം വിട്ട് കയറിയ ബൈക്കും പത്രോസും മതിലും തകർത്ത് മറിഞ്ഞു വീണു. നേരെത്തെ ഉണ്ടായിരുന്ന മുറിവുകളുടെ പുറമെ വീണ്ടും പുതിയവ ശ്രഷ്ടിച്ചു.
നെറ്റിയും താടിയും പൊട്ടി ചോര വന്നു. ഓടി കൂടിയവർ പത്രോസിനെ എടുത്ത് ഒരു ഓട്ടോയിൽ കയറ്റി ചന്തപ്പുര ഗവണ്മെന്റ് ആശുപത്രിയിലേക്ക് കൊണ്ട് പോയി. മുറിവുകൾ ഡ്രസ്സ് ചെയുകയും ഉളുക്കിയ കാലിൽ പ്ലാസ്റ്റർ ഇടുകയും ചയ്തു. തിരിച്ച് ഓട്ടോയിൽ വീട്ടിലേക്ക് വരുമ്പോൾ പത്രോസിന്റെ മനസ്സിൽ സിന്ധുമാത്രമായിരുന്നു. താൻ അവളെ തല്ലാൻ പാടില്ലായിരുന്നു എന്നവൻ പലതവണ മനസ്സാൽ ഓർത്തു. പക്ഷെ ചെയ്തുപോയ തെറ്റ് തിരിച്ചെടുക്കാൻ പറ്റില്ലാലോ..? കുറ്റബോധത്തിന്റെ ചുഴിയിൽ പെട്ട പത്രോസ് ആ ഓട്ടോയിലിരുന്ന് മനസ്സാൽ ഒരു തീരുമാനമെടുത്തു. 'ഇനി ഒരിക്കലും സിന്ധുവിനെ താൻ വേദനിപ്പിക്കില്ല'. പിണങ്ങി പോയ പത്രോസിനെയും കാത്ത് പൂമുഖത്ത് അക്ഷമയോടെ കത്ത് നിന്നിരുന്ന സിന്ധുവിന്റെയും അന്നമ്മയുടെയും പ്രതീക്ഷ നഷ്ടപ്പെട്ടിരുന്നു. എങ്ങിനെയാണ്, എവിടേക്കാണ് തിരഞ്ഞു പോവുക എന്നറിയാതെ ചിന്താമഗ്നരായി ഇരിക്കുന്നതിനിടയിലാണ്, വീടിനു

💬 Comments

View all comments