Chapter Title : കള്ളൻ ഭർത്താവും, പോലീസ് ഭാര്യയും 4 [Hypatia]
കൊണ്ടിരിക്കുന്ന അടുപ്പിന് മുകളിലെ പാത്രത്തിൽ നിന്നും പുക വരുന്നതാണ്. പാത്രത്തിലെ വെള്ളവും വറ്റി പാത്രം ചൂടായി തീപിടിക്കാൻ തുടങ്ങിയിരിക്കുന്നു.
അടുക്കള മുഴുവനും പുകയിൽ നിറഞ്ഞത് കണ്ട് രണ്ടുപേരും ഞെട്ടി തരിച്ച് നിന്നെങ്കിലും, പെട്ടെന്ന് കിട്ടിയ ധൈര്യത്തിൽ സിന്ധു ഓടിച്ചെന്ന് സ്റ്റൗ ഓഫാക്കി. പുകഞ്ഞു കൊണ്ടിരിക്കുന്ന പാത്രത്തിലേക്ക് അൽപ്പം വെള്ളമെടുത്തതൊഴിച്ചു.
ശീ.... എന്ന ശബ്ദത്തോടെ പാത്രത്തിൽ നിന്നും പുക വന്നെങ്കിലും, പതിയെ അന്തരീക്ഷത്തിലെ പുകപടലങ്ങൾ മാഞ്ഞു തുടങ്ങി.
പുകമാഞ്ഞപ്പോൾ അന്നമ്മയും സിന്ധുവും പരസ്പ്പരം മുഖത്തോട് മുഖം നോക്കി. അൽപ്പനേരം നോക്കി നിന്നപ്പോൾ രണ്ടു പേർക്കും ചിരിവന്നു. ആദ്യമോരു ചെറു ചിരിയോടെ തുടങ്ങി രണ്ടുപേരുടെയും മണ്ടത്തരമോർത്ത് അത് പൊട്ടിചിരിയിലേക്കെത്തി.
മനസ്സ് തുറന്നുള്ള ചിരിയിൽ അന്നമ്മയിൽ നിന്നും പിരിമുറുക്കങ്ങൾ വിട്ട് പോയി. സിന്ധുവും പഴയ കളിചിരിയിലേക്കെത്തിയെങ്കിലും അവളുടെ ഉള്ളിൽ അമ്മയും മകനും ഒളിച്ച് വെച്ച രഹസ്യമോർത്ത് ഒരു വീർപ്പ് മുട്ടൽ തങ്ങി നിന്നിരുന്നു.
സിന്ധുവിന്റെ മുഖത്തെ പ്രസന്നത കണ്ടപ്പോൾ അന്നമ്മക്ക് സിന്ധുവിനോട് എന്തൊന്നില്ലാത്ത സ്നേഹം മുളപൊട്ടി. അന്നമ്മ അവളെ ചേർത്ത് നിർത്തി കവിളിൽ തലോടി.
പത്രോസിന്റെ കൈ വിരലുകളുടെ പാടുകൾ ആ തുടുത്ത കവിൾ തടത്ത് തിണർത്ത് കിടന്നിരുന്നു. അത് കണ്ടപ്പോൾ അന്നമ്മക്ക് ഉള്ളിൽ
വിങ്ങലനുഭവപ്പെട്ടു. അത്രയ്ക്ക് ഇഷ്ട്ടപെട്ടു തുടങ്ങിയിരുന്നു അന്നമ്മ മരുമകളെ.
പതിയെ ആ കവിളിൽ അന്നമ്മ ഉമ്മ വെച്ചു. ആ ചുമ്പനം പത്രോസിന്റെ കൈചൂടിനെ പൊതിയാൻ പോന്ന തണുപ്പായിരുന്നു സിന്ധുവിന്. അമ്മയുടെ സ്നേഹത്തിന്റെ മറുപടിയായി അന്നമ്മയുടെ കവിളിലും സിന്ധു ഉമ്മ വെച്ചു. പരസ്പ്പരം കണ്ണുകളിൽ നോക്കി അവർ പുഞ്ചിരി തൂകി.
"അമ്മെ... സോറി.." സിന്ധു അന്നമ്മയുടെ തോളിൽ കൈ
💬 Comments
View all comments