0%

Chapter Title : കള്ളൻ ഭർത്താവും, പോലീസ് ഭാര്യയും 8 [Hypatia]

Author : Hypatia Read All Parts 83.1K
മുഖം വാടുന്നത് അന്നമ്മ ശ്രദ്ധിച്ചു. "ഇല്ല.. എന്നോട് പറഞ്ഞില്ല.." രമ നിരാശയോടെ പറഞ്ഞു. "ഹോ.. ഞാൻ കരുതി അവൾ പറഞ്ഞിട്ടാണ് നീ വന്നതെന്ന്..." "ഹേയ് എന്നോട് പറഞ്ഞില്ല.." "മ്മ്.. ഒറ്റക്കിരിക്കണ്ട രമയെ കൂട്ടിന് വിളിച്ചോ എന്ന് അവൾ പറഞ്ഞിരുന്നു. അപ്പൊ ഞാൻ കരുതി അവൾ നിന്നെ എങ്ങാനും വിളിച്ച് പറഞ്ഞതാവുംന്ന്..." അന്നമ്മ അടുപ്പിൽ ചായക്ക് വെള്ളം വെച്ചു. "അല്ല രമേ.. നീ ഇങ്ങനെ ആ കൊച്ചിനേം കൊണ്ട് നടന്ന മതിയോ... ഇപ്പോഴും ചെറുപ്പല്ലേ നീ.. ഒരു കല്യാണം നോക്കി കൂടെ.." അന്നമ്മ രമയെ നോക്കി പറഞ്ഞു. ആ വാക്കുകൾ രമയുടെ കണ്ണുകളിൽ വല്ലാത്തോരു ഭാവം നൽകി. രമ തല താഴ്ത്തി. "മ്മ്... കഴിക്കാം " രമ ഒഴിഞ്ഞു മാറാനെന്നോണം പറഞ്ഞു. "അങ്ങനെ ഒഴിഞ്ഞു കളിക്കല്ലേ നീ.. കാര്യായിട്ട് പറഞ്ഞതാ.. " "ആദ്യമൊക്കെ അമ്മയും അച്ഛനും വല്ലാതെ നിർബന്ധിച്ചിരുന്നു... അന്ന് എനിക്ക് ഇനി കല്യാണമേ വേണ്ട എന്നായിരുന്നു... ഇപ്പൊ തോന്നുന്നുണ്ട്... ഇനി ഞാൻ എങ്ങനാ അവരോട് പറയുന്നേ.." രമ നിരാശയോടെ അന്നമ്മയെ നോക്കി. "മ്മ്... അത് കൊണ്ട് ഒന്നും നീ വിഷമിക്കണ്ട.. ഞാൻ സംസാരിച്ചോളാം അമ്മയോടും അച്ഛനോടും.. നല്ലൊരു ചെക്കനെ ഞാൻ തന്നെ നോക്കി തരാം.." അത് കേട്ട് രമയുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു. "നിനക്ക് എങ്ങനത്തെ ചെക്കനെയാ വേണ്ടേ.." അന്നമ്മ ഒരു കള്ളാ ചിരിയോടെ ചോദിച്ചു. "പോ.. ചേച്ചി.. ചേച്ചി നോക്കിയാമതി.." രമ നാണത്തോടെ പറഞ്ഞു. "എന്നാലും പറ.." "ഇച്ചായനെ പോലെ ഒരാളെ നോക്കികോ.." അന്നമ്മ കൊടുത്ത ചായ ഊതി കുടിച്ച് കൊണ്ട് രമ പറഞ്ഞു.

💬 Comments

View all comments