Chapter Title : കള്ളൻ ഗോപനും ❤️ എസ്. ഐ ഏലിയാമ്മയും 2 [സുനിൽ] [Climax]
ഉടുമുണ്ട് പറിച്ചു മടക്കി ഇട്ട് കുഞ്ഞിനെ ട്രാക്കിന് വെളിയിൽ കിടത്തിയിട്ട് ഞാൻ അവളെ കോരി എടുത്തു...
പഞ്ഞിക്കെട്ട് പോലെ ഒരതിസുന്ദരി... തൂവെള്ള നിറം. നീണ്ട ഓമനത്വം തുളുമ്പുന്ന മുഖം.. ഒരു അഞ്ചടി പൊക്കം കഷ്ടിച്ച് കാണും.... നടി അനന്യയുടെ അതേ മുഖം! ഫിഗർ!
അവളെയും ട്രാക്കിന് വെളിയിൽ ആരെങ്കിലും ട്രാക്കിൽ കൂടി നടന്ന് വന്നാലും കാണില്ലാത്ത വിധം കിടത്തിയിട്ട് കുഞ്ഞിനെ ഞാൻ പൊതിഞ്ഞെടുത്ത് എന്റെ നെഞ്ചോട് ചേർത്തു പിടിച്ചു...
ഉത്സവ സീസൺ അല്ലേ നല്ല മഞ്ഞും തണുപ്പും ഉണ്ട്... ഏതാണ്ട് ഒരു അര മണിക്കൂർ കഴിഞ്ഞു കാണും അടുത്ത ഒരു ഗുഡ്‌സ് ട്രെയിൻ പാഞ്ഞു പോയ ശബ്ദം കേട്ട് അവൾ കണ്ണ് തുറന്നു..
"അയ്യോ ന്റെ കുഞ്ഞ്.... "
ചാടി എണീറ്റിരുന്ന അവൾ വെപ്രാളപ്പെട്ടു സ്ഥിരബുദ്ധി ഇല്ലാത്തത് പോലെ ചുറ്റും പരതി..
"നിന്റെ കുഞ്ഞ്...! മിണ്ടരുത് മിണ്ടിയാ ഞാനാ കരണം അടിച്ചു പൊകയ്ക്കും!"
കുഞ്ഞിനെ ഒന്നുകൂടി നെഞ്ചോട് ചേർത്തു ഞാൻ മുരണ്ടു...
"ചാകാനും സമ്മതിക്കില്ലേ ന്റെ ദൈവമേ..."
അവൾ കുത്തിയിരുന്ന് കാൽ മുട്ടുകളിൽ കൈ കെട്ടി മുഖം പൂഴ്ത്തി ഇരുന്ന് തലതല്ലി കരഞ്ഞു...
അവളുടെ ആ കരച്ചിലിന്റെ അലകൾ ഒന്ന് അടങ്ങാനായി ഞാനും ക്ഷമയോടെ കാത്തിരുന്നു....
"മോനോ മോളോ...? ഇപ്പൊ എത്ര വയസ്സായി..?"
"മോൾ.... ഒന്നര വയസ്സ്...."
അവൾ തന്റെ മുഖം ഉയർത്താതെ തന്നെ പതിയെ പറഞ്ഞു....
"കഴിഞ്ഞതു കഴിഞ്ഞു ഒന്നും സംഭവിച്ചില്ലാലോ... ഏതായാലും നമുക്കെന്റെ വീട്ടിലോട്ടു പോകാം നീയിനി പയ്യെ സമാധാനമായി ഇരുന്ന് ആലോചിച്ചു തീരുമാനിച്ചു ചാകുവോ ചാകാതിരിക്കുവോ എന്താന്നാ ചെയ്തോ പക്ഷേ ഇവളെ കൊല്ലാൻ തരില്ല എനിക്കു വേണം ഞാൻ പൊന്നുപോലെ വളർത്തിക്കോളാം ഇവളെ...."
അവൾ വീണ്ടും കരയാൻ തുടങ്ങി....
"എണീക്ക് എണീറ്റ് മുഖം തുടക്ക് ഇവിടമൊക്കെ അറിയാമോ അങ്ങോട്ട് പോയാൽ വഴിയിൽ എത്തുമോ"
അവൾ എണീറ്റ് സാരി തുമ്പു കൊണ്ട് മുഖം അമർത്തി തുടച്ചു ആ ദിശയിൽ പോവാം എന്ന് തല കുലുക്കി കുഞ്ഞിനായി കൈ നീട്ടി....
"വേണ്ട... ട്രാക്കിലൂടെ നടക്കുമ്പോൾ കാല് ഇടറും ഞാൻ എടുത്തോളാം"
ഞാൻ അവളുടെ പഞ്ഞി പോലെ മാർദ്ദവം
💬 Comments
View all comments