0%

Chapter Title : കള്ളൻ ഗോപനും ❤️ എസ്. ഐ ഏലിയാമ്മയും 2 [സുനിൽ] [Climax]

Author : സുനിൽ Read All Parts 3.1K

കൂടി ചൂടാക്കി അപർണ്ണക്ക് വിളമ്പി....

വേണ്ട എന്ന് പറഞ്ഞു എങ്കിലും ഏലിയാമ്മയെ ഭയന്ന് അവൾ ആ കഞ്ഞി മുഴുവനും കുടിച്ചു...

"ഗോപനന്നാ അപ്പുറത്ത് കിടന്നോ.. ഞങ്ങൾ ഇവിടെ മോൾടെ കൂടെ കിടക്കാം"

കുഞ്ഞിനെ കുടിപ്പിച്ചു മാറ്റി കിടത്തി ഭിത്തി സൈഡിൽ തലയിണ തട വച്ചിട്ട് കിടന്ന അപർണ്ണയോട് ചേർന്ന് കിടന്നു ഏലിയാമ്മ അപർണ്ണയെ ചേർത്തു പിടിച്ചു കിടന്നു....

അത് വരെയും അടക്കി വച്ചത് എല്ലാം അപർണ്ണയിൽ നിന്ന് പുറത്ത് ചാടി...

മുളംതണ്ട് ചീന്തും പോലെ പൊട്ടിക്കരഞ്ഞ അപർണ്ണയെ ഒന്നും ചോദിക്കാതെ വരിഞ്ഞു മുറുക്കി പിടിച്ചുകൊണ്ട് ഏലിയാമ്മ കിടന്നു....

കരയേണ്ടത് കരഞ്ഞു തന്നെ തീർക്കണം!

രാവിലെ ഉണർന്ന് എണീറ്റ അപർണ്ണയിൽ ഒരുപാട് മാറ്റങ്ങൾ പ്രകടമായി..

അവൾ അധികം സംസാരിച്ചില്ല എങ്കിലും എലിയാമ്മയോട് ഒപ്പം ചെന്ന് അടുക്കളയിൽ സഹായിച്ചു....

"നീയിപ്പോ തൽക്കാലം ഞങ്ങടെ മോളേം കൊണ്ട് ഒരടത്തോട്ടും പോകണ്ട ട്ടോ?

എന്താ ചെയ്യേണ്ടത് എങ്ങോട്ടാ നീ പോകേണ്ടത് എന്നതൊക്കെ ഇനി സ്ഥലം സി. ഐ ആയ ഞാൻ തീരുമാനിച്ചോളാം കേട്ടോ?"

അപർണ്ണ ഒന്നും മിണ്ടാതെ നിന്ന് പണികളിൽ മുഴുകി...

ഏലിയാമ്മ യുണിഫോം ധരിച്ചു ജീപ്പ് വരാനായി കാത്ത് നിന്നപ്പോൾ കുഞ്ഞിനേയും എടുത്തു വന്നു....

"അമ്മച്ചീടെ മുത്തു വഴക്കുണ്ടാക്കാതെ മിടുക്കിയായി അച്ചേടെ കൂടെ നിന്നോണേ... വയറു നിറച്ചു പാപ്പച്ചി കുടിച്ചോണേ... എടീ അപർണ്ണാമ്മേ എന്റെ കൊച്ചിന് പാപ്പച്ചി കൊടുത്തോണേ....."

ഏലിയാമ്മ വിളിച്ചു വിവരം പറഞ്ഞിട്ട് ഒടി വന്ന ഷെറിനെയും കൂട്ടി ഏലിയാമ്മ ഉച്ച ആയപ്പോൾ വന്നു...

കുഞ്ഞിനെ കിട്ടിയപ്പോൾ ഷെറിന് സ്വർഗം കിട്ടിയത് പോലെ ആയി....

"ഞാൻ അങ്ങ് ഔട്ട്‌ ആയിപ്പോയല്ലോ

💬 Comments

View all comments