0%

Chapter Title : കള്ളൻ ഗോപനും ❤️ എസ്. ഐ ഏലിയാമ്മയും 2 [സുനിൽ] [Climax]

Author : സുനിൽ Read All Parts 3.1K

കുടിപ്പിച്ചു കഴിഞ്ഞതും ഏലിയാമ്മ അപർണ്ണയെ പിടിച്ച് ചേർത്തു കിടത്തി....

"മോളു ചെറുപ്പത്തി അമ്മയുടെ കൂടെ കിടന്ന പോലെ കാലും കയ്യും ചേച്ചീടെ മുകളിൽ കയറ്റി വച്ചു കെട്ടിപ്പിടിച്ചു കിടന്നോ...."

അപർണ്ണ അനുസരണ ഉള്ള ഒരു പൂച്ചക്കുട്ടിയെ പോലെ ഏലിയാമ്മയെ പറ്റിപ്പിടിച്ചു കിടന്നു....

ദിവസങ്ങൾ മുന്നോട്ട് പോയി....

ഒരു ദിവസം അത്താഴം കഴിച്ചുകൊണ്ട് ഇരുന്നപ്പോൾ ഏലിയാമ്മ പറഞ്ഞു...

"അമ്മ ഒരുപാട് പ്രാവശ്യം വിളിച്ചു....രണ്ടു ദിവസം രണ്ടുപേരും കൂടി അച്ചുവിനെയും കൂട്ടി ഒന്ന് വീട്ടിൽ പോയി നിൽക്ക്....

പിന്നെ പെങ്ങന്മാർ ആരെങ്കിലും വന്നാൽ രണ്ടുപേരും ഒറ്റ മുറിയിൽ തന്നെ കിടന്നോണം അവർ ധരിച്ചു വച്ചിരിക്കുന്നത് നീ അവരെ അറിയിക്കാതെ വെച്ചോണ്ട് ഇരുന്ന ഭാര്യയും കുട്ടിയും ആണ് ഇവർ എന്നാണ്... ആ ധാരണ അങ്ങനെ തന്നെ ആണ് നല്ലത് മാറ്റരുത്..."

രാത്രി തന്റെ ദേഹത്തേക്ക് കാലും കയറ്റി വച്ചു കെട്ടിപിടിച്ചു കിടന്ന അപർണ്ണയുടെ മുടിയിൽ തഴുകി ഏലിയാമ്മ പറഞ്ഞു....

"എടീ.... എനിക്കൊന്ന് അവന്റെ കൂടെ കിടക്കണമെന്നുണ്ട്. പക്ഷേ നീ അവന്റെ കൂടെ കിടന്ന ശേഷം നിന്റെ പൂർണ്ണസമ്മതം ഉണ്ടെങ്കിൽ മാത്രമേ ഇനി അതുണ്ടാവൂ...

നമ്മളു മാത്രമല്ല ഒരുപാട് പേരുണ്ട് ഇങ്ങനെ രണ്ട് ഭാര്യമാരുമായി സന്തോഷത്തോടെ ഒരാണ് ജീവിക്കുന്നത്...."

പഴയ ആ എതിർപ്പ് ഒക്കെ മാറി അപർണ്ണ ഒരൽപ്പം സങ്കടത്തോടെ പറഞ്ഞു....

"ഞാനെന്നാ ചെയ്യാനാ ചേച്ചീ... ഗോപേട്ടൻ മോൾക്ക്‌ വേണ്ടി അങ്ങനൊന്നു ഒപ്പിട്ടു എന്നല്ലാതെ എന്നോട് അങ്ങനൊന്നും ഒരു ഇഷ്ട്ടവുമില്ല ചേച്ചി ചെല്ലാത്തത് ഏട്ടനും സങ്കടമാ... ചേച്ചി അങ്ങോട്ട് ചെല്ല്.... എന്തായാലും ചേച്ചിയുടെ കഴിഞ്ഞുള്ള ആ സ്ഥാനം മതി എനിക്ക്..."

"അവനും ഇതു

💬 Comments

View all comments