Chapter Title : കള്ളൻ പവിത്രൻ 5 [പവിത്രൻ]
മൂത്തു. ദേവകിയെയും വലിച്ചു കൊണ്ടു ഭാർഗവൻ ആൾക്കൂട്ടത്തിനിടയിലോട്ട് കയറി.
"നിങ്ങളെങ്ങോട്ടാ മനുഷ്യാ എന്നേം വലിച്ചൊടുന്നേ? "
ദേവകിക്ക് ദേഷ്യം വന്നു.
"അവിടെ മേളം തുടങ്ങി. "
"അതിനു നിങ്ങളാണോ മേളക്കാരൻ. അവരവിടെ കൊട്ടിക്കോളും. "
അവളുടെ കൈയിലുള്ള പിടി ഭാർഗവൻ വിട്ടു.
"ഒരു 100 രൂപ താ. എന്നിട്ട് നിങ്ങളെവിടെലും പോയി മേളം കണ്ടോ. "
ദേവകി അവകാശം പോലെ ഭാർഗ്ഗവന്റെ പോക്കറ്റിൽ കയ്യിട്ടു രൂപയെടുത്തു. മേളം കാണാനുള്ള തിടുക്കത്തിൽ ഭാർഗവൻ ഒന്നും പറയാൻ നിന്നില്ല. നിരത്തി കെട്ടിയ കടകളിൽ വെളിച്ചം കത്തി നിന്നു. ജനക്കൂട്ടത്തിനടയിൽ തിക്കിയും തിരക്കിയും കട വരെ എത്തിയപ്പോളേക്കും സാരിയുടെ സ്ഥാനം തെറ്റി. പല നിറത്തിലുള്ള വളകൾക്കും കമ്മലുകൾക്കും മേലെ അവൾ കണ്ണോടിച്ചു.
"ആ വള കാണിച്ചേ.. "
നീട്ടിപ്പിടിച്ച കൈയുമായി ദേവകി കടക്കാരനോട് പറഞ്ഞു.
"ദേവകിക്ക് കറുപ്പല്ല പച്ചയാ ചേർച്ച. "
അവളുടെ അരയിൽ ചുറ്റിയ കൈയുടെ ഉടമ ചെവിയിൽ പറഞ്ഞു.
"ഏമാൻ എന്താ ഇവിടെ? "
"അതെന്താ ദേവകീ.. ഇതിപ്പോ എന്റേം കൂടെ നാടല്ലേ..? "
"ആന്നെ.. "
ദേവകി ചിരിച്ചു.ആൾക്കൂട്ടത്തിനിടയ്ക് രാജന്റെ കൈ അവളുടെ വയറിൽ ഉഴിയുന്നത് ആരും കണ്ടില്ല.
"ഞാൻ കുള്ളക്കടവിലെ മോട്ടോർ പുരയിൽ കാണും. "
ദേവകിക്കുള്ള ദൂതും നൽകി രാജൻ ആൾക്കൂട്ടത്തിനിടയിലേക്ക് ഇറങ്ങി പോയി.
ഇനി വരാതിരിക്കുമോ. ആ ഇരുട്ടിൽ ഒറ്റയ്ക്കു നിൽക്കുമ്പോൾ രാജൻ ചിന്തിച്ചു. നേരം തെല്ലൊന്ന് നീങ്ങിയപ്പോൾ ഇരുൾ പുതച്ച കുളക്കടവിൽ ഒരു വെളുത്ത രൂപം രാജൻ കണ്ടു.
"എന്താ ഏമാന്റെ ഉദ്ദേശം.? "
രാജന് മുൻപിലായി ദേവകി നിന്നു.
"ദുരുദ്ദേശം
💬 Comments
View all comments