Kallan

📝 Ongoing

👁 18.5K views ❤ 67 likes 💬 0 comments

Kallan

എന്റെ പേര് രവി, സർക്കാറുദ്യോഗസ്ഥനാണ്. ഭാര്യയുടെ പേര് രമ്യ. ഞങ്ങളുടെ കല്ല്യാണം കഴിഞ്ഞിട്ട് ഒരു വർഷമാകുന്നു. വീട്ടിൽ ഞാനും ഭാര്യയും എന്റെ അമ്മയുമാണ് താമസം. സുഖകരമായി പോകുകയായിരുന്നു ഞങ്ങളുടെ ജീവിതം, ആ ഒരു ദിവസം വരെ. എന്റെ ജീവിതത്തിൽ എനിക്ക് ആ ദിവസം മറക്കാൻ പറ്റില്ല. അന്ന് ഒരു ഞായറാഴ്ച ആയിരുന്നു. എന്റെ അമ്മ വീട്ടിൽ ഉണ്ടായിരുന്നില്ല, എന്റെ അനിയത്തിയുടെ വീട്ടിൽ പോയിരുന്നു. ഞായറാഴ്ച ആയത്കൊണ്ട് ഞങ്ങൾ പുറത്തൊക്കെ പോയി ഒരു സിനിമയൊക്കെ കണ്ടു. രാത്രി ഒരു 11 മണി ആയപ്പോൾ ഞങ്ങൾ കിടന്നു. രാത്രിയിൽ എന്തോ ഒരു ശബ്ദം കേട്ടിട്ട് ഞാൻ ഞെട്ടി എഴുന്നേറ്റു. റൂമിൽ സീറോ ബൾബിന്റെ വെളിച്ചം മാത്രമേ ഉള്ളു. രമ്യ നല്ല ഉറക്കമാണ്, ക്ലോക്കിൽ സമയം നോക്കിയപ്പോൾ 2 മണി. ഞാൻ പതുക്കെ എഴുന്നേറ്റു. രമ്യയെ വിളിക്കണ്ട എന്ന് വിചാരിച്ചു. ഹാളിൽ നിന്നാണ് ശബ്ദം കേട്ടത്. വല്ല പൂച്ചയോ എലിയോ ആയിരിക്കുമെന്ന് ഞാൻ വിചാരിച്ചു. ഞാൻ ഹാളിൽ പോയി ലൈറ്റിട്ടു, എല്ലാം സ്വാഭാവികം. അടുക്കളയിൽ കൂടി നോക്കാം എന്ന് വിചാരിച്ചു. അടുക്കളയിലെ ലൈറ്റ് ഇട്ടതും പെട്ടെന്ന് പിന്നിൽ നിന്നും എന്റെ വായ ആരോ പൊത്തി പിടിച്ചു. എന്റെ കഴുത്തിൽ ഒരു തണുപ്പ് ഞാൻ അറിഞ്ഞു. അത് ഒരു കത്തി ആയിരുന്നു. എന്റെ വീട്ടിൽ കള്ളൻ കയറിയിരിക്കുകയാണെന്ന് എനിക്ക് മനസ്സിലായി. എന്റെ കണ്ണിലാകെ ഇരുട്ട് പടരുന്നത് പോലെ തോന്നി, ശരീരം മുഴുവൻ കിടു കിടാ വിറക്കാൻ തുടങ്ങി. കുറച്ച് കഴിഞ്ഞ് എന്റെ

📚 Chapters

1 published

Related Stories

💬 Comments

View all comments