0%

Chapter Title : കള്ളനും കാമിനിമാരും 11 [Prince]

Author : prince Read All Parts 7.5K

പൈസ കൊടുത്തു. പിന്നാലെ, രവിയും കഴിച്ച്, വണ്ടി സ്റ്റാർട്ട് ചെയ്തു.
"ഇനി കുറച്ച് ഇടുങ്ങിയ വഴിയാണ്.. സൂക്ഷിക്കണം.." മുതലാളി പറഞ്ഞു. രവി തലയാട്ടി.
വീണ്ടും ഏകദേശം മുക്കാൽ മണിക്കൂർ വണ്ടി ഓടി. അവസാനം, ഒരു ചെറുവനം എന്ന് തോന്നിപ്പിക്കുന്ന സ്ഥലത്തേക്ക് വണ്ടി കയറ്റി, മുന്നിൽ കണ്ട സാമാന്യം വലുപ്പമുള്ള വീടിൻ്റെ മുന്നിൽ നിർത്തി.
"വാ..." മുതലാളി ഇറങ്ങിയതും, ഇരുവരും പിന്തുടർന്നു.
"നീയാ പെട്ടികൾ എടുത്ത് അകത്ത് വയ്ക്ക്.."
രവി പെട്ടികൾ എടുത്ത് അകത്തേക്ക് കടന്നു. കണ്ടിട്ട് ഒരു വീടാണെങ്കിലും, പച്ചമരുന്നിൻ്റെ മണം. പെട്ടികൾ വച്ച്, രവി വണ്ടിയിൽ ഇരുന്നു. ചുറ്റും ഇരുട്ട് പടർന്നു. സമയം ഇഴഞ്ഞുനീങ്ങുന്നു.
"ഞാൻ എൻ്റെ മോനെ വൈദ്യരെ ഏൽപ്പിക്ക്യാണ്... സഹായത്തിന് ദാ ഇവനും..." മുതലാളി കാറിൽ കയറി, പിന്നാലെ, അവിടെയുള്ള ഒരാളും ഡ്രൈവറായി കയറി, വണ്ടി നീങ്ങി.
രവിക്ക് കാര്യങ്ങൾ മനസ്സിലായി. മകൻ്റെ ചികിത്സയാണ് വിഷയം. എപ്പോൾ കൂടെയുള്ളത് മകളോ അതോ, മരുമകളോ?
"രവീ... " അകത്ത് നിന്നും സ്ത്രീശബ്ദം.
രവി അകത്തേക്ക് ചെന്നു.
"ബുദ്ധിമുട്ടായോ..." കിളിശ്ശബ്ദം.
"എന്ത് ബുദ്ധിമുട്ട്... മറ്റുള്ളവരെ സഹായിക്കുക എന്ന് വച്ചാൽ... അതൊക്കെ ഒരു രസമല്ലേ... " രവി പുറത്തേക്ക് നോക്കി പറഞ്ഞു.
"മൂന്ന് നാല് ദിവസം നമുക്കിവിടെ കഴിയണം.. ഭക്ഷണം ഇവിടെ എത്തിക്കും.. കിടക്കാൻ ദാ ആ മുറി ഉപയോഗിക്കാം... പിന്നെ, ചേട്ടൻ ചികിത്സയിൽ പ്രവേശിച്ചാൽ എനിക്കൊറ്റയ്ക്ക് ഒന്നിനും പറ്റില്ല... എന്നെ മനസ്സറിഞ്ഞ് സഹായിക്കണം..." അവർ രവിയുടെ കൈകളിൽ പിടിച്ചു.
"എന്നെക്കൊണ്ട് ആവും വിധം ഞാൻ സഹായിക്കാം..." രവി കൈ വിടുവിച്ചു.
"രവിയെ ഞാനാണ് റെകമൻ്റ് ചെയ്തത്...

💬 Comments

View all comments