Chapter Title : കള്ളനും കാമിനിമാരും 3 [Prince]
ഇനി കുറച്ചുനേരം കാക്കണം. ആരെങ്കിലും ഉണർന്നിരിക്കുന്നുണ്ടോ എന്ന് മനസ്സിലാക്കണം. രംഗം ശാന്തവും അനുകൂലവുമെങ്കിൽ പണി തുടങ്ങാം. ഇരുട്ടിൽ രവി മെല്ലെ നീങ്ങി. ഹാൾ കഴിഞ്ഞ് ആദ്യം കണ്ട മുറിയിൽ സശ്രദ്ധം കാത് കൂർപ്പിച്ചു.
തുറന്ന് കിടന്ന വാതിലിലൂടെ അകത്ത് കടന്ന രവി പതിവ് ക്രിയകൾ പുറത്തെടുത്തു. കാര്യമായി ഒന്നും തടഞ്ഞില്ലെങ്കിലും ശ്രമം അടുത്ത മുറിയിലേക്ക് വ്യാപിപ്പിച്ചു. അവിടുത്തെ അന്വേഷണത്തിൽ ഒരു വലിയ താക്കോൽ കൈയ്യിൽ തടഞ്ഞുവെങ്കിലും അതിനുപറ്റിയ ദ്വാരം അവിടെ ഒരിടത്തും കണ്ടെത്താൻ കഴിഞ്ഞില്ല.
അവസാനം, തിരികെ ഹാളിൽ എത്തിയതും കൊത്തുപണികളുള്ള മേശയുടെ മുകളിൽ ഇരിക്കുന്ന തിരുരൂപത്തിൽ രവിയുടെ കണ്ണുടക്കി. എന്റെ ദൈവമേ... എന്നെ സഹായിക്കണേ എന്ന് മനസ്സിൽ പ്രാർഥിച്ച് രൂപത്തിൽ തല ചായ്ച്ച രവിയെ അത്ഭുതപ്പെടുത്തികൊണ്ട് ആ രൂപം സ്വയം മെല്ലെ പിന്നിലേക്ക് നീങ്ങി.
കയ്യിൽ കരുതിയ ടോർച്ച് അടിച്ച് നോക്കിയ രവി ഊറി ചിരിച്ചു. തന്റെ കൈയ്യിലിരിക്കുന്ന താക്കോൽ കയറ്റാനുള്ള വാതിൽ തനിക്ക് മുന്നിൽ !! ആക്രാന്തം കാണിക്കാതെ രവി രുപത്തിന് കീഴിൽ ഇരുന്നു. വെറുതെയല്ല ദൈവം തന്നെ സഹായിച്ചത്. രണ്ട് അമ്പതിന്റെ നോട്ടുകളാണ് പള്ളിയിൽ കാണിക്കയിട്ടത്!!
എന്തായാലും രവിയുടെ ശ്രമത്തിനുള്ള കൂലി ലഭിക്കാൻ പോകുന്നു. അതുകൊണ്ടുതന്നെ വീട് ഒന്ന് ചുറ്റുവാൻ ഉൾപ്രേരണ വന്നു. ഹാളിന്റെ അറ്റത്തുനിന്നും വലത്തോട്ട് തിരിഞ്ഞ രവി, അങ്ങ് അറ്റത്തുള്ള മുറിയിൽ ഒരു സീറോ ബൾബ് കത്തിക്കിടക്കുന്നത് ശ്രദ്ധച്ചു.
മോഷ്ടാവിന് എന്തും ത്വരയാണല്ലോ. രവി പദചലനം മെല്ലെയാക്കി ആ മുറിക്കരികിൽ എത്തി.
"വയറുവേദന കാരണം പള്ളിയിൽ പോകാത്ത എനിക്ക് നീ കൂട്ടിരിക്കുമെന്ന് കരുതിയില്ല. ഒരു നാടകം നിനക്ക് നഷ്ടമായീല്ലേ..." അകത്തുനിന്നും
💬 Comments
View all comments