Chapter Title : കള്ളനും കാമിനിമാരും 9 [Prince]
നിറഞ്ഞു. മൂന്നാമത്തെ ഗ്ലാസ്സിൻ്റെ ഉടമ രാധയായിരുന്നു.
തൊട്ടുനക്കാൻ അച്ചാറും പിന്നെ പുഴുങ്ങിയ മുട്ടയും. നല്ല കോംബിനേഷൻ! ഒൻപത് മണിയോടെ അത്താഴം കഴിച്ച്, രവി വരാന്തയിലും, മറ്റ് മൂന്ന് പേരും അകത്തും കിടന്നു. രവിയെ വരാന്തയിൽ ഒറ്റയ്ക്ക് കിടത്തുന്നതിൽ അമ്മയ്ക്കും മകൾക്കും വിഷമം ഉണ്ടായിരുന്നു. പക്ഷേ, പരിമിതമായ സൗകര്യം മനസ്സിലാക്കി,
മനസ്സില്ലാമനസ്സോടെ രവിക്ക് ഒരു പുതപ്പും അധികമായി നൽകി, മുൻവശത്തെ വാതിൽ രാധ അടച്ചു. അന്നേരം, രവി അരികിൽ വന്ന്, ചുണ്ടിൽ ഒരു കടി സമ്മാനിച്ച്, തിരികെ വന്ന് കിടന്നു.
ഉറക്കം വരാതെ, കുറേ നേരം, മുകളിലെ കഴുക്കോലിൽ നോക്കി രവി കിടന്നു. മനസ്സിൽനിന്നും ആ പലവ്യഞ്ചനകടക്കാരൻ്റെ ഓഞ്ഞ മുഖം വിട്ടുപോകുന്നില്ല. (തൻ്റെ അവിഭാജ്യ ഘടകമായ ടോർച്ച് ഇതിനകം ബാഗിൽനിന്നും അടുത്ത് പുറത്ത് വച്ചിരുന്നു). രവി മുണ്ടും, ഷർട്ടും ഊരി, മറപ്പുരയ്ക്ക് അരികെയുള്ള അലക്ക് കല്ലിൽ വച്ച്, ടോർച്ചും എടുത്ത് നേരെ ആ പലവ്യഞ്ചനക്കട ലക്ഷ്യമാക്കി നടവരമ്പിലൂടെ നടന്നു. തവളകളുടെ മാക്രോം... വിളികൾ അന്തരീക്ഷം ശബ്ദമുഖരിതമാക്കി.
നേരിയ നിലാവെട്ടത്തിൻ്റെ സഹായത്താൽ, രവി കടയുടെ പിന്നിൽ എത്തി. ചുറ്റും നിശ്ശബ്ദത. കടയുടെ പഴകി ദ്രവിച്ച വാതിലിൽ ശക്തമായി തള്ളിയതും, ഒരു പാളി അടർന്നുവീണു. പക്ഷേ, അതിനപ്പുറം മറ്റൊരു വാതിൽ. അത് കുറച്ച് ദൃഡ്ഡമാണെന്ന് രവിക്ക് തോന്നി. അതുകൊണ്ടുതന്നെ, ഒരു അഭ്യസിയെപ്പോലെ, രവി മുകളിലെ മച്ചിലേക്ക് വലിഞ്ഞ് കയറി, ചേർത്ത് വച്ചിരുന്ന ചെറു പാളി ഉയർത്തി,
തൂങ്ങി താഴേക്ക് ഇറങ്ങി. കൂടുതൽ സമയം പാഴാക്കാതെ, മേശ കുത്തിത്തുറന്ന് കെട്ടിവച്ച പത്തിൻ്റേയും, ഇരുപതിൻ്റേയും, അൻപതിൻ്റേയും ഓരോ കെട്ടുകൾ എടുത്ത് എല്ലാം പഴയ പടിയാക്കി,
💬 Comments
View all comments