Chapter Title : കല്ലുസിന്റെ വിച്ചോട്ടൻ [PART 1 മേഘ സന്ദർശനം] [ഏക-ദന്തി]
.
" അലക്സാ വേർ ഈസ് മൈ കള്ളി ലുങ്കി" ,
" ഹേ സിരി ഷോ മി ദി നെരെസ്റ് ബാർ " ,
"ഹലോ ഗൂഗിൾ നാവിഗേറ്റ് ടു പോൺ ഹബ് "
ന്നൊക്കെ പറയുമ്പോൾ അതിനെ എന്തൊക്കെയോ ആക്കുന്നതോ ആവുന്നതോ ഒക്കെ ഇജ്ജാതി സോഫ്റ്റ്വെയർ കൊണ്ട് ആണ് .ലോപാക്സിടെ ക്ലയൻറ്സ് മൊത്തം യു എസ് എ ,യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നാണ് .
അവിടുത്തെ എംബെഡഡ്ഡ് സിസ്റ്റം പ്രോഗ്രാമർ ആണ് വിശാൽ റാം എന്ന വിച്ചു, നാട് പാലക്കാട് കുഴൽമന്ദം എന്ന സുന്ദരമായ ഗ്രാമം .മുറപ്പെണ്ണ് കല്ലു എന്ന കൽപ്പനയാണ് വിച്ചുവിന്റെ പ്രിയതമ. (വിച്ചുന്റെയും കല്ലുന്റെയും പ്രണയത്തെ പറ്റിയും അവരുടെ വിവാഹത്തെ പറ്റിയും വരുന്ന ഭാഗങ്ങളിൽ പറയാം ) .
എംബെഡഡ്ഡ് സിസ്റ്റം പ്രോഗ്രാമിംഗിൽ വിശാൽ പുലി തന്നെ ആയിരുന്നു. ഫുഡ് വ്ലോഗെർ ഫിറോസ് ചുട്ടിപ്പാറടെ പാലക്കാടൻ ഗ്രാമ്യ മൊഴിയിൽ പറഞ്ഞാൽ " പൊളി സാനം " തന്റെ ടീമിലും മറ്റു ടീമുകളിലും അവൻ ഫെയ്മസ് ആയിരുന്നു എന്ന് മാത്രമല്ല തന്റെ മേഖലയിൽ അവനെ വെല്ലാനും ആളില്ലായിരുന്നു. അവന്റെ ടീം ലീഡർ എല്പോഴും അവനെ തന്നെ പൂർണമായും ആശ്രയിച്ചിരുന്നു. ടൈംഫ്രെയിം എന്തുതന്നെയായാലും, എന്തു ചലഞ്ചിങ് ടാസ്ക് ആയാലും , വിശാൽ മികച്ച റിസൾട് തരും. കമ്പനിയിൽ സ്ഥിരമായി സ്റ്റാർ പെർഫോമർ അവാർഡ് ലഭിച്ചിട്ടുണ്ട്. അതുകൊണ്ടാണ് വിശാലിന്റെ ഓപ്പറേഷൻസ് ഹെഡ് പോലും കുറച്ച് ദിവസത്തേക്ക് താൽക്കാലികമായി മേഘയുടെ ടീമിൽ പ്രവർത്തിക്കാൻ ആവശ്യപ്പെട്ടത്. അവൾക്ക് ഉണ്ടായിരുന്ന പ്രോജക്റ്റിൽ ഒരുപാട് എറേർസ് ഉണ്ടായിരുന്നു. ഡെഡ്ലൈൻ മീറ്റ് ചെയ്തിട്ടും ഇല്ല
💬 Comments
View all comments