Chapter Title : കല്ല്യാണപെണ്ണ് 4 [ജംഗിള് ബോയ്സ്]
ഗായത്രിയെ കുറിച്ച് പറയുകയാണെങ്കില് എന്നും നന്മകളിലെ ശാന്തികൃഷ്ണയെ കണ്ടിട്ടുണ്ടോ അതാണ് രൂപം. അന്നത്തെ ഫാഷനിലുള്ള ചുരിദാറായിരുന്നു ഗായത്രിയുടെ വേഷം. ആ നാട്ടിലെ കന്യകയായ സുന്ദരിയും ഗായത്രിയായിരുന്നു. അതുകൊണ്ടുതന്നെ ചെറുപ്പക്കാര് അവളെ നോട്ടമിട്ടു. പുതിയ പുതിയ ഫാഷനനുസരിച്ചുള്ള ഡ്രസുകളും മേയ്ക്കപ്പുമെല്ലാം ഗായത്രിയായിരുന്നു ആ നാടിന് പരിചയപ്പെടുത്തികൊടുത്തത്. അതിനുള്ള പണം ചെലവഴിക്കുന്നത് ഗള്ഫിലായിരുന്ന മാധവനും. മാധവന് ഒന്നോ, രണ്ടോ വര്ഷം കൂടുമ്പോള് മാത്രമാണ് നാട്ടില് വരുന്നത്. വന്നാല് രണ്ടോ, മൂന്നോ മാസത്തില് കൂടുതല് നില്ക്കാറില്ല. ഗായത്രിയെ കാണാന് നാട്ടിലെ ചെറുപ്പക്കാരെല്ലാം അങ്ങാടിയില് കൂടിനിന്നിരുന്നു ആ കാലം. അവളുടെ കാലില് സ്വര്ണത്തിന്റെ പാദസാരത്തിന്റെ കിലുങ്ങുന്ന ശബ്ദം കേട്ടാല് തന്നെ ആ കാമുക മനസുകള് ഉണരുമായിരുന്നു. അങ്ങാടിയില്നിന്ന് ബസ് കയറിവേണം ഗായത്രിക്ക് കോളേജില് പോവാന്. അതുവരെ കൂടെ മഹേഷും ഷൈനിയുമുണ്ടാവും. ഒരിക്കല് അങ്ങാടിയില് വെച്ച് രാജേഷ് എന്നൊരു ചെറുപ്പക്കാരന് ഗായത്രിക്ക് ലൗ ലെറ്റര് കൊടുത്തു. അത് ഗായത്രി വീട്ടില് പോയി പറഞ്ഞു. അന്ന് അച്ഛന് മാധവന് നാട്ടിലുണ്ടായിരുന്നു സമയം. അയാള് ആദ്യം അവനെ കണ്ട് രണ്ടുപൊട്ടിച്ചു. പിന്നെ അവന്റെ വീട്ടില് പോയി പറഞ്ഞു. അതിനുശേഷം ആരും അവള്ക്ക് ലെറ്റര് കൊടുക്കപോയിട്ട് നേരെവണ്ണം നോക്കുകപോലും ചെയ്തില്ല. തറവാട്ടില് പിറന്ന് കുട്ടി എന്ന പേരും ഗായത്രിക്ക് അന്ന് മറ്റു സ്ത്രീകള്ക്കിടയിലുണ്ടായി. ഒരാണിനെയും കണ്ടഭാവം നടിക്കാതെയുള്ള നടപ്പുതന്നെയായിരുന്നു അതിനുകാരണം. ഷൈനിക്ക് അന്ന് 13 വയസുള്ളൂവെങ്കിലും ആ ചെറുപ്പക്കാരനെ അടിച്ചതില് അവള്ക്ക് ഏറെ വിഷമമുണ്ടായി. പാവം ചേട്ടന്.. എന്ത് തെറ്റ് ചെയ്തു. അതിന് ഇത്രമാത്രം അടിക്കേണ്ടായിരുന്നു. എല്ലാവരും ചേച്ചിയെ കണ്ടു പഠിക്കാന് ഷൈനിയോട് പറഞ്ഞു. പാവം അവള് അന്നും
💬 Comments
View all comments