Chapter Title : കല്ല്യാണപെണ്ണ് അഷിതയുടെ കഥ [Jungle Boys]
8 പൊരുത്തം ഭാരതി: നിങ്ങള്‍ക്ക് സമ്മതമാണെങ്കില്‍ പെട്ടെന്ന് നമ്മുക്കീ കല്ല്യാണം നടത്താം. അച്ഛന്‍: ഞങ്ങള്‍ക്ക് ഒരു സമ്മതകുറവുമില്ല. അവന്‍ പോയീട്ട് എത്ര വര്‍ഷായി ഭാരതി: രണ്ട് വര്‍ഷമാകുന്നേയുള്ളൂ. കല്ല്യാണം കഴിഞ്ഞാല്‍ മോളെ അവന്‍ അങ്ങോട്ടുകൊണ്ടുപോകും ചിരിച്ചുകൊണ്ട് എല്ലാവരും എന്നെ നോക്കി നാണത്താല്‍ ഞാന്‍ തലതാഴ്ത്തി. ഭാരതി: ഞാനൊരു കാര്യം മറന്നു (ബാഗ് തുറന്ന് ഒരു ഫോട്ടെയെടുത്ത് അച്ഛന് കൊടുത്തുകൊണ്ട്) ഇതാണ് എന്റെ മോന്‍ അച്ഛനത് വാങ്ങി നോക്കി എനിക്കു തന്നു. ഞാന്‍ ആ ഫോട്ടോയിലേക്ക് നോക്കി. വെളുത്ത് അത്യാവശ്യം തടിയുള്ള സുന്ദരനായ ഒരാണിന്റെ മുഖപടം. കൊള്ളാം തനിക്കും ഇഷ്ടപ്പെട്ടു. അച്ഛനും അമ്മയ്ക്കും ഇഷ്ടമായ സ്ഥിതിക്ക് ഇത് തന്നെയാവും എന്റെ ചെക്കന്‍. അങ്ങനെ ആലോചിച്ചിരിക്കെ മാധവന്‍: അല്ല അവന് ഇവളെ കാണണ്ടേ അച്ഛന്‍: ഹോ അതിനെന്താ ഫോട്ടോ തരാം മാധവന്‍: ഫോട്ടോ മൊബൈലില്‍ ഫോട്ടോ എടുത്ത് അവന് വാട്‌സ്അപ്പ് അയച്ചു കൊടുത്താല്‍ ക്ലിയര്‍ കുറയും. ഒരു കാര്യം ചെയ്യാം, എന്റെ ഫോണില്‍ ഒരു ഫോട്ടോ എടുക്കാം. അച്ഛന്‍: ന്നാ ഞാന്‍ മാറാം അച്ഛന്‍ എണീറ്റ് മാറി. മാധവന്‍ കണ്ണട കണ്ണില്‍ ഒന്നു കയറ്റിവച്ചു കീശയില്‍നിന്ന് വിലകൂടിയ ആന്‍ഡ്രോയിഡ് ഫോണെടുത്തു ഓണാക്കി. എന്റെ ഒന്നുരണ്ട് ഫോട്ടോ എടുത്തു. മാധവന്‍: വെളിച്ചമില്ല. പുറത്തേക്കിറങ്ങിയാലോ മോളെ അച്ഛന്‍: അതിനെന്താ.. ്അമ്മാവന്റെ കൂടെ ചെല്ല് മോളെ ഞാന്‍ പുറത്തേക്കിറങ്ങി പിന്നാലെ അമ്മാവനും. വീടിന്റെ ചുമരില്‍ ചാരിനിന്ന് അമ്മാവന്‍ എന്റെ ഫോട്ടോ എടുത്തു. വീടും പരിസരവും അടങ്ങുന്ന ഭാഗത്തേക്ക് മാറിനിന്നു കുറെ ഫോട്ടോ എടുത്തു. വീടും പറമ്പും എത്രയുണ്ടെന്ന് കണക്കെടുപ്പിന് വേണ്ടിയാണ് ഇതെന്ന് എനിക്ക് മനസ്സിലായി.
💬 Comments
View all comments