0%

Chapter Title : കല്യാണശേഷം ശ്രുതിയുമായി 5 [സനേഷ്]

Author : Guest Author Read All Parts 267K

നീ എന്തൊക്കെയാ ഈ പറയുന്നേ.. ആന്റി അന്ന് ദേക്ഷ്യപ്പെട്ടതു കൊണ്ട് ഒന്നും അല്ല ഞാൻ പോയത് എൻ്റെ അച്ഛൻ എന്നോട് പറഞ്ഞതിന്റെ പേരിൽ ആണ്..

പിന്നെ അളിയനെ ഹെല്പ് ചെയ്യാനും എൻ്റെ ഫൈനാൻഷെലി ബാക്ക്ഗ്രൗണ്ട് മെച്ചപ്പെടുത്താനും ആണ് ഞാൻ പോയത്.. അതുകൊണ്ട് എനിക്കിന്ന് മാസം മൂന്നാലു ലക്ഷം രൂപ ശമ്പളം ആയിട്ട് എഴുതി എടുക്കാനും പറ്റുന്നുണ്ട്.. നീ കാര്യം അറിയാതെ..

സനുകുട്ട അവൻ പറഞ്ഞതിലും കാര്യം ഉണ്ട്.. എൻ്റെ ബിഹേവിയറും മോശം ആയിരുന്നു.. നീ മരിച്ച അന്ന് രാത്രി ഇവിടെ വന്നു കേറുമ്പോൾ ആണ് ഞാൻ നിന്നെ ഈ കാലത്തിനുള്ളിൽ ഏറ്റവും കൂടുതൽ തിരിച്ചറിഞ്ഞത്..

ഞങ്ങൾ രണ്ടും ആ ഹോസ്പിറ്റൽ വരാന്തയിൽ ഒറ്റപെട്ടു പോയ ആ നിമിഷങ്ങളിൽ ഞങ്ങൾക്ക് താങ്ങും തണലുമായി ഓടി എത്തിയത് നിന്റെ അച്ഛനും അമ്മയും ആയിരുന്നു..

അതും നീ പറഞ്ഞിട്ട് തന്നെയാണെന്ന് നീ ഇവിടെ കേറി വരുമ്പോൾ ആണ് മനസിലാക്കാൻ പറ്റിയത്.. നീ കൂടെയുണ്ടെങ്കിൽ ഞങ്ങൾക്ക് ആകെ ഒരു ധൈര്യം ആട..

അത് കൊണ്ട് പറഞ്ഞന്നേ ഉള്ളു.. നിനക്കല്ലേ അവിടുത്തു കാര്യങ്ങൾ അറിയൂ.. അതുകൊണ്ട് നീ എന്താന്ന് വെച്ചാൽ തീരുമാനിച്ചോ..

ആന്റി എനിക്ക് പോകണം പോകാതിരിക്കാൻ പറ്റില്ല.. ചേച്ചി അവിടെ രണ്ടു പിള്ളേരുമായി ഒറ്റക്കാണ്.. ഓഫീസിലോട്ടു ഒന്ന് എത്തി നോക്കാൻ പോലും പറ്റില്ല അവൾക്ക്..

ഞാൻ ഇനി ഇവിടെ ഇരുന്നോണ്ട് വേണം ഇന്ന് വന്നിട്ടുള്ള മുഴുവൻ മെയിൽ നും റീപ്ലേ ചെയ്യാൻ.. ഞാൻ അവിടെ നിന്ന് ചെയ്യുന്ന പോലെ ഒന്നും ആവില്ല ഇവിടെ നിന്ന് എന്തൊക്കെ ചെയ്താലും അത് കൊണ്ടാ..

ആവശ്യം എന്ന്

💬 Comments

View all comments