Chapter Title : കല്യാണശേഷം ശ്രുതിയുമായി 9 [സനേഷ്]
അങ് മനസ്സിൽ വെച്ചാമതി... ഞാൻ അമ്മായിയെ നേരത്ത ഒരുക്കി ഫ്ളാറ്റിന് വെളിയിൽ ഇറക്കി നിർത്തിയേക്കാം.. അപ്പൊ ലോല ഹൃദയൻ വണ്ടിയിൽ നിന്ന് ഇറങ്ങുകപോലും വേണ്ട. കൂട്ടികൊണ്ട് പോയാൽ മതിയല്ലോ..
കരുണ ഇല്ലാത്ത കാളിയ സർപ്പമേ.. നിന്നെ കെട്ടുന്നവൻ നിന്റെ അടിമയായി പോകട്ടെ.. എന്ന് ഞാൻ ശപിക്കുന്നു..
സന്തോഷത്തോടെ ഞാൻ ആ ശാപം സ്വീകരിക്കുന്നു.. അത് പോട്ടെ.. ഏട്ടൻ വല്ലതും കഴിച്ചാരുന്നോ അത് പറഞ്ഞില്ലല്ലോ..
എടാ.. എറണാകുളം എത്തിയപ്പോൾ കഴിച്ചരുന്നു.. അപ്പോഴെല്ലാം വേറെ ഓരോ കോളിൽ ആയിരുന്നു അത് കൊണ്ടാ പറയാൻ പറ്റാഞ്ഞത്.. പിന്നെ കണവൻ നാളെ എത്തുമ്പോൾ രേവതി സ്പെഷ്യൽ എന്തെങ്കിലും ഉണ്ടാക്കിയേക്കണം..
ഇല്ലേ ഞാൻ വന്നു കേറുമ്പോൾ വേണം.. അസിസ്റ്റന്റ് മാനേജരും വരാൻ..
നമുക്ക് നാളെ രാത്രി പുറത്തു പോയി കഴിച്ചാലോ. പൈസ ഞാൻ കൊടുത്തോളം... പുതിയതായി തുടങ്ങിയ മാളിൽ എന്തോ വലിയ ഓഫർ ഒക്കെ ആണെന്ന് ഓഫീസിലെ പിള്ളേര് പറയുന്നുണ്ടാരുന്നു..
ഞാൻ ഓർത്തു ഏട്ടൻ വന്നിട്ട് ഒരുമിച്ചു പോകാമെന്നു..
എന്നാലും ആ കൈകൊണ്ട് ഒന്നും ഉണ്ടാക്കി എനിക്ക് തരില്ല അല്ലെ.. എൻ്റെ വിധി.. മാളിൽ പോക ഡാ..
എങ്കിൽ ഫുഡ് നമുക്ക് വീട്ടിൽ ഉണ്ടാക്കാം.. പോരെ..
ഞാൻ ചുമ്മാ പറഞ്ഞതല്ലേ.. ഞാൻ ആവശ്യപ്പെട്ടാൽ നീ ഒരു സദ്യ തന്നെ ഉണ്ടാക്കും എന്ന് എനിക്കറിയാല്ലോ.. പിന്നെ നേരത്തെ എത്തിക്കോണം അല്ലെ ജോലി തിരക്കായിരുന്നു അത് കൊണ്ടാ ലേറ്റ് ആയത് എന്നൊന്നും പറയരുത്..
എത്ര ദിവസം കൂടിയിരുന്നു എൻ്റെ ഏട്ടനെ കാണാൻ പോകുവാ .. ഹാഫ് ഡേ ലീവ് ആക്കിയേക്കാം പോരെ.. ഹരിഹരൻപിള്ള ഹാപ്പിയല്ലേ..
ഡബിൾ ഹാപ്പി..
💬 Comments
View all comments