Chapter Title : കല്യാണ സംഗമം [ManojBrave]
തറവാട്ടിലെ അവസാനത്തെ കല്യാണം ആയത് കൊണ്ട് എല്ലാവരും ആവുന്നത്ര നന്നായി ഒരുക്കങ്ങൾ നടത്തുന്നുണ്ട് . പ്രത്യേകിച്ച് കുടുംബത്തിലെ പെണ്ണുങ്ങൾ ഒന്നിനൊന്ന് മത്സരിച്ച് ഒരു മാസം ആയി ഒരുങ്ങുന്നുണ്ട് . സബിതക്ക് പരിചയം ഉള്ള ഒരു ബ്യൂട്ടി പാർലറിൽ ആണ് എല്ലാം കല്യാണത്തിന് വേണ്ടി ഒരുങ്ങുന്നത് . ഇതിപ്പോൾ ആഴ്ചയിൽ രണ്ട് ദിവസം വീതം രണ്ട് മൂന്ന് ആഴ്ചയായി എല്ലാ പെണ്ണുങ്ങളും അവിടെ കയറി ഇറങ്ങുന്നു . കെട്ടിയവന്മാരുടെ പൂത്ത കാശ് കൊണ്ട് സബിതയും സഞ്ജനയും അങ്ങേയറ്റം മത്സരിക്കുകയാണ് . അതിൻ്റെ കൂടെ പദ്മാവതിയും കീർത്തനയും സഞ്ജനയുടെ മകൾ ശാലുവും ഉണ്ട് . സബിതയുടെ പ്രത്യേക താൽപര്യത്തിന് പാർലർ നടത്തുന്ന എലിസബത്തിനെ കൊണ്ട് ഇത്തിരി ചിലവേറിയ ചില മേക്ക് അപ്പ് ചെയ്യിക്കുന്നുണ്ട് പ്രത്യേകിച്ച് പദ്മാവതിക്ക് മക്കൾ രണ്ട് പേരുടേയും സമ്മാനം ആയി അവരുടെ നിർബന്ധത്തിന് ശരീരം മുഴുവൻ പല പല പരീക്ഷണങ്ങൾ നടത്തുന്നുണ്ട് . എലിസബത്തിനോട് സബിതയുടെ വകയിൽ ഒരു ചേച്ചി ആണ് എന്നാണ് പദ്മാവതിയെ കുറിച്ച് പറഞ്ഞിരിക്കുന്നത് . കണ്ടാലും അങ്ങനെയേ തോന്നൂ ബ്യൂട്ടി പാർലറിൽ പോയി തുടങ്ങി ഇപ്പൊൾ കുറച്ച് കൂടി ചെറുപ്പം ആയി. ഭർത്താവ് മരിച്ച് പോയി കുറെ നാളായി അത് കൊണ്ട് ഒരു രണ്ടാം കെട്ട് നടത്താൻ ഉള്ള ഒരുക്കം ആണെന്ന് ആണ് പറഞ്ഞു വച്ചിരിക്കുന്നത് . ഫ്രീ പാക്കേജ് ആണെന്ന് ആണ് പദ്മവതിയോട് മക്കൾ പറഞ്ഞിരിക്കുന്നത് അല്ലെങ്കിൽ അവർ സമ്മതിക്കില്ല ഇതിനൊന്നും . അല്ലെങ്കിൽ തന്നെ കെട്ടിക്കാൻ പ്രായം ആയ കൊച്ചുമക്കൾ ഉള്ള ആരും അങ്ങനെ ഇത്ര കാര്യമായി ഇതൊന്നും ചെയ്യില്ല . സബിതയും എലിസബത്തും തമ്മിൽ നല്ല ബന്ധം ഉണ്ട്. പക്ഷേ സബിതയുടെ വീടും വീട്ടുകാരെയും ഒന്നും എലിസബത്തിന് അറിയില്ല . അത് കൊണ്ട് തന്നെ അവള് പറഞ്ഞതിന് എലിസബത്തിന് സംശയം ഒന്നും തോന്നിയില്ല .
💬 Comments
View all comments