Chapter Title : കല്യാണ വീട് 1 [RDX]
ആ കൊച്ചു പാവടക്കാരിയെ അവൻ ഇഷ്ടം ആണെന്ന് പറഞ്ഞ ദിവസം.. അവൾ ചെറുവിരൽ നഖം കടിച്ചു.. നാണിച്ചു എന്നെ ഇഷ്ടമാണെന്ന് പറഞ്ഞെതും... അവസാനം അവൾടെ അച്ഛന് സ്ഥലം മാറ്റം കിട്ടി അവൾ നാട് വിട്ടു പോകുന്നതും.... അവൾ കാർ ഡോറിലൂടെ അവനെ നോക്കി കരഞ്ഞെതും എല്ലാം പെട്ടൊന്ന് ശ്യാമിന്റെ മനസ്സിൽ ഒരു ഇടിമിന്നൽ പോലെ കടന്നു പോയി..." ഇതിപ്പോ അവൾ പോയിട്ട് 10 വർഷം ആയി...
"ടീ... നീ ഉറങ്ങണോ..."ശ്യാം അപ്പുറത്ത് തൂങ്ങി ഉറങ്ങുന്ന തേജയെ നോക്കി ചോദിച്ചു...
"ആഹ് നല്ല തണുത്ത കാറ്റ്....."അവൾ കൺ പതിയെ തുറന്നു കൊണ്ട് പറഞ്ഞു....."
"ഹ്മ്മ് ശെരിയാ... പിന്നെ അവൾ ഇപ്പൊ എന്നെ മറന്നു കാണോ ടീ..."അവൻ ഒരു കള്ളച്ചിരിയോടെ അവളെ നോക്കി ചോദിച്ചു....
"എന്റെ പൊന്ന് ചേട്ടാ.... ഞാൻ പറഞ്ഞില്ലെ അവർ ഇങ്ങോട്ടാണ് കല്യാണം ആലോചിച്ചത്.. അപ്പൊ അവൾ തികച്ചും നിന്നെ ഓർത്തിരിക്കുന്നത് കൊണ്ടെല്ലേ... സ്വത്തും പണവും ഇല്ലാതെ നമ്മൾക്കു കല്യാണം ആലോചിക്കണമെങ്കിൽ തീർത്തും അവളുടെ നിർബന്ധം കാരണമായിരിക്കും..... പ്ലീസ് ഞാൻ ഒന്ന് കിടക്കെട്ടെ..."
"സോറി ടീ.. ഞാൻ ഇങ്ങനെ ആലോചിച്ചാപോ...."
"ഇതാ ഞാൻ നേരത്തെ പറഞ്ഞെ അതും ഇതും ആലോചിച്ചു കൂട്ടണ്ടാ എന്ന്..."
അവൾ അത് പറഞ്ഞു വീണ്ടും കിടന്നു....അപ്പോഴാണ് ശ്യാം സ്ഥലം ശ്രദ്ധിക്കുന്നത്...അതെ അവിടെ എത്താറായി...ഇനി അങ്ങോട്ട് താർ ഇടാത്ത റോഡ് ആണ്.... ചുറ്റും പച്ച പിടിച്ച മലകൾ..... അവിടെ ഇവിടെ ആയി കുറച്ചു കുറച്ചു വീടുകൾ സമയം 10:00 ആയെങ്കിലും കോട മഞ്ഞുകൾ പോയിട്ടില്ല കൂടാതെ അവർക്ക് നല്ല തണുപ്പ് അനുഭവപെട്ടു...കുറച്ചു മുന്നോട്ടു പോയപ്പോ
💬 Comments
View all comments