കല്യാണാലോചന [പ്രസന്നൻ]
📝 Ongoing
👁 269463 views ❤ 424 likes 💬 17 comments
കല്യാണാലോചന
Kallyanalochana | Author : Prasannan
ഇന്ന് എൻറെ ചേച്ചി പ്രിയയെ കാണാൻ ഒരുകൂട്ടർ വരുന്നുണ്ട്, ഞാൻ അതിൻറെ തിരക്കിലാണ്.വരുന്നവർക്ക് കൊടുക്കാൻ കുറച്ചു ബേക്കറി പലഹാരവും ചായക്കുള്ള പാലും വാങ്ങണം.
ഇതിപ്പോൾ അഞ്ചാമത്തെ കൂട്ടരാണ്,അത്യാവശ്യം വേണ്ട സ്വർണ്ണവും കാശുമൊക്കെ ഞാൻ ചിട്ടി ചേർന്നും അല്ലാതെയുമൊക്കെ സൊരുക്കൂട്ടിയിട്ടുണ്ട്.
വന്ന എല്ലാ കല്യാണവും മുടങ്ങി ഇതെങ്കിലും നടന്നാൽ മതിയായിരുന്നു. വന്നവരേയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല, വിശദമായി അന്വേഷിക്കുമ്പോൾ ഒരു ചെറിയ പ്രശ്നമുണ്ട്. ഞങ്ങളുടെ അമ്മയ്ക്ക് മുൻപെപ്പോഴോ മാനസികമായി ഒരു പ്രശ്നം ഉണ്ടായിട്ടുണ്ട്. കുറച്ച് നാൾ മാനസികഡോക്ടറെ കാണുകയും മരുന്ന് കഴിക്കുകയും ചെയ്തിട്ടുണ്ട്.
ഇതെല്ലാം അറിയുമ്പോഴാണ് കല്യാണം മുടങ്ങുന്നത്.അതുകൊണ്ട് ഇതുംകൂടി നടന്നില്ലെങ്കിൽ കല്യാണം വേണ്ട എന്ന് കട്ടായം പറഞ്ഞേക്കുവാണ് ഇത്തവണ ചേച്ചി.
അതുകൊണ്ട് ഇതെങ്ങനെ എങ്കിലും നടക്കണേ എന്നാണ് എൻറെ പ്രാർത്ഥന. ഒരു ഒൻപത് മണി ആവുമ്പോൾ എത്താം എന്നാണ് ദല്ലാള് പറഞ്ഞിരിക്കുന്നത്.ഇതിപ്പോൾ ഒൻപതര ആയിരിക്കുന്നു.എന്തോ ഒരു വശപ്പിശക് പോലെ...
ഞാൻ കുറച്ചു മാറി നിന്ന് താഴോട്ട് വഴിയിലേക്ക് നോക്കുമ്പോൾ ദല്ലാൾ രാമേട്ടൻ കൈപൊക്കി കാണിക്കുന്നതാണ് കണ്ടത്.
ഹോ... പകുതി സമാധാനമായി,രാമേട്ടൻ്റെ പിറകെ നാലാളും ഉണ്ട്. ചെറുക്കനും ചെറുക്കൻ്റെ കൂട്ടുകാരുമാണെന്ന് തോന്നുന്നു.
അവരെ ഞാൻ സ്വീകരിച്
💬 Comments
View all comments