Chapter Title : കല്യാണം 11 [കൊട്ടാരംവീടൻ]
സംസാരം നീട്ടാതെ ഞാൻ റൂമിൽ കയറി..ചേട്ടൻ ഫ്ലാറ്റൊക്കെ ക്ലീൻ ആക്കി ഇട്ടിട്ടുണ്ട്…ഞാൻ പോയി ഡ്രസ്സ് മാറി ഒന്ന് ഫ്രഷ് ആയി ബാൽക്കണിയിൽ പോയി നിന്നു..
ഒഹ് വല്ലാതെ ഒരു സമാധാനവും സന്തോഷവും.. സന്ധ്യയായി…നല്ല തണുത്ത അന്തരീഷം.. ഞാൻ പോയി ഒരു ബോട്ടിൽ എടുത്തു തിരിച്ചു വന്നു ഇരുന്നു കുടിക്കാൻ തുടങ്ങി ..
വെല്യമ്മയുടെ പിറന്നാൾ കഴിയുന്ന വരെ എന്തായാലും ഞാൻ നാട്ടിലോട്ട് ഇല്ല…എനിക്ക് പറ്റില്ല അവിടെ ഇനി പോകാൻ..
ശേ.. അച്ഛനോട് ദേഷ്യപ്പെടണ്ടാരുന്നു….
ഞാൻ മനസ്സിൽ ഓരോന്ന് ആലോചിച്ചു ഇരുന്നു.. പെട്ടന്ന് ഫോൺ ബെൽ അടിച്ചു…
“ ഹലോ.. “
“അങ്ങ്. എത്തിയോ…”
അമ്മ അവിടുന്ന് ദേഷ്യത്തിൽ ചോദിച്ചു…
“ മ്മ് കുറച്ചു നേരം ആയി…”
“ നിനക്ക് എന്താ പറ്റിയെ…നീ എന്തിനാ എല്ലാരോടും ദേഷ്യപ്പെട്ടു ഇറങ്ങി പോയെ…”
ഞാൻ അമ്മ പറയുന്നത് കേട്ട് ഒന്നും മിണ്ടാതെ ഇരുന്നു…
“ ആ കൊച്ചു എത്ര നേരം ഇരുന്നു കരഞ്ഞന്നോ.. നീ അച്ഛനോട് എന്തൊക്കെയാ പറഞ്ഞെ…”
അത് കേട്ടപ്പോൾ എന്തോ എന്റെ മനസ്സിൽ പെട്ടന്ന് അലിഞ്ഞപോലെ…
“ അത് അമ്മേ അപ്പോളത്തെ ദേഷ്യത്തിൽ പറഞ്ഞതാ…എന്റെ മൂഡ് ഒന്നും ശെരിയല്ലാരുന്നു..”
ഞാൻ അമ്മക്ക് മറുപടി നൽകി…
“ നീ പെട്ടന്ന് തിരിച്ചു വാ… എല്ലാരും ഇവിടെ വിഷമിച്ചു ഇരിക്കുവാ… നീ ആ കൊച്ചിനെ ഒന്ന് വിളിക്കു…’
അമ്മ എന്നോട് ഒരു അപേക്ഷ പോലെ പറഞ്ഞു…
“ആ അമ്മേ…”
ഞാൻ ഫോൺ കട്ട് ചെയ്തു…പെട്ടന്ന് എനിക്ക് വല്ലാത്ത കുറ്റബോധം തലക്ക് പിടിച്ചു…
“അവളെ ഒന്ന് വിളിക്കാം…”
എന്ന് മനസ്സിൽ വിചാരിച്ചു ഞാൻ ഫോൺ എടുത്തു…
“ വേണ്ട.. വിളിച്ചിട്ട് ഇപ്പോൾ എന്തു പറയാനാ.. “
ഞാൻ ഫോൺ പോക്കറ്റിൽ ഇട്ട്.. ബെഡിൽ പോയി കിടന്നു…
ഹാ. എന്തൊരു സമാധാനം..പക്ഷെ ഞാൻ എന്തെക്കെയോ മിസ്സ് ചെയുന്നു…ഞാൻ എന്തിനു ഇങ്ങനെ എല്ലാരിൽ നിന്നും ഒളിച്ചോടണം..ഇങ്ങനെ ഓടിയാൽ ഞാൻ എവിടെ വരെ ഓടും…
.എന്റെ കണ്ണുകൾ മെല്ലെ അടഞ്ഞു..
“ എടാ ചെക്കാ…നീ എന്തിനാ വിഷമിച്ചു ഇരിക്കുന്നെ…”
അമൃത എന്റെ അടുത്ത് ഇരുന്നു എന്റെ തലയിൽ തലോടി..
💬 Comments
View all comments