Chapter Title : കല്യാണം 12 [കൊട്ടാരംവീടൻ]
ഇരിക്കുവാണ്.. ഞാൻ ഒരു പഴയ തുണി എടുത്തു അത് തുടച്ചോണ്ട് അവളെ നോക്കി.. അവൾ വല്ലാതെ സന്തോഷത്തിൽ അന്ന്.. അലമാരയിൽ നിന്നും പിന്നെയും കുറച്ചു ഡ്രസ്സ് എടുത്തു അവൾ പിന്നെയും ബാത്‌റൂമിൽ കയറി..
ഞാൻ റെഡി ആയി ഷൂസ് ഇട്ടപ്പോളേക്കും അവൾ ഇറങ്ങി വന്നു.. ഒരു നീല ചുരിദാർ ആരുന്നു അവളുടെ വേഷം.. അവൾ നടന്നു വന്നു കണ്ണാടിയുടെ മുന്നിൽ നിന്നു അവളുടെ തലമുടിയുടെ കേട്ട് അടിച്ചു തോർത്തി.. ആ വെള്ളതുള്ളികൾ എന്റെ മുഖത്തേക്ക് തെറിച്ചു..
അഴിഞ്ഞു വീണ മുടി അവളുടെ നിതംബത്തിനു താഴെ വരെ ഉണ്ടായിരുന്നു..
“ ഇവൾക്ക് ഇത്രയും മുടി ഉണ്ടാരുന്നോ.. “
ഞാൻ മനസ്സിൽ ആലോചിച്ചു..
അവൾ കണ്ണാടിയുടെ മുന്നിൽ നിന്നു അവളുടെ മുടി ചീവി കെട്ടി.. കണ്ണുകൾ വാലിട്ട് നീട്ടി എഴുത്തു.. ഒരു കുഞ്ഞു പൊട്ടും കുത്തി. സിന്ധുര ചെപ്പിൽ നിന്നും കുറച്ചു സിന്ധുരം എടുത്തു അവളുടെ നെറ്റിയിൽ ചാർത്തി…
അലമാരയിൽ നിന്നും കുളിക്കാൻ കയറിയപ്പോൾ ഊരി വെച്ച അവളുടെ താലി മാലയും വളയും എടുത്തു ധരിച്ചു..
“ പോകാം…ഞാൻ റെഡി.. “
അവൾ പെട്ടന്ന് തിരിഞ്ഞു നോക്കി എന്നോട് പറഞ്ഞു..
“ ഇതുവരേം ഞാൻ ഇവളെ ഇങ്ങനെ കണ്ടിട്ടില്ല ഒരു പ്രിത്യേക ഭംഗി.. അതോ ഞാൻ ഇവളെ ശ്രെദ്ധിക്കാഞ്ഞിട്ട് ആവുമോ.. “
ഞാൻ മനസ്സിൽ ഓർത്തു അവളെ നോക്കി…
“ ഹെലോ…എന്താ ആലോചിക്കുന്നേ വാ പോകാം.. “
അവൾ വിളിച്ചപ്പോൾ ആണ് ഞാൻ അവളുടെ മുഖത്തുന്നു കണ്ണ് എടുത്തത്..
“ പോകാം.. “
ഞാൻ എണിറ്റു മുന്നിൽ നടന്നു അമ്മയുടെ മുറിയിൽ പോയി വീടിന്റെ താക്കോൽ എടുത്തു…
“ നീതു.. ഫോൺ ഒന്ന് തന്നെ.. എന്റെ ഫോൺ ഓൺ ആവുന്നില്ല…”
അവൾ ഹാൻഡ്‌ബാഗിൽ നിന്നും ഫോൺ എടുത്തു എനിക്ക് തന്നു…അമ്മയുടെ മുറിയിലെ കലണ്ടറിൽ നിന്നും അടുത്തുള്ള ഒരു ഓട്ടോചേട്ടന്റെ നമ്പർ വിളിച്ചു…
റിങ് ചെയ്തെങ്കിലും എടുത്തില്ല….
“ ആരെയാ വിളിക്കുന്നെ.. “
“ നമ്മക് പോകണ്ടേ… ഓട്ടോ വിളിക്കുവാരുന്നു…”
“ ഇവിടെ ബൈക്ക് ഉണ്ടല്ലോ.. “
“ ബൈക്ക്…ബൈക്ക് ഞാൻ ഓടിക്കില്ല..
💬 Comments
View all comments