0%

Chapter Title : കല്യാണം 12 [കൊട്ടാരംവീടൻ]

Author : Kambikathakal Read All Parts 300

പോയത് ഒരു ഫോൺ വാങ്ങാൻ ആരുന്നു..ഞങ്ങൾ കടയിൽ കയറി..
“ എന്താ ഇവിടെ…”
അവൾ എന്നോട് ചോദിച്ചു…
“ എന്റെ ഫോൺ പോയി.. അത് മുഴുവൻ പൊട്ടി ഇരിക്കുവാ. പുതിയ ഒരു ഫോൺ വാങ്ങണം…”
ഞാൻ അവൾക്ക് മറുപടി കൊടുത്തു അകത്തേക്ക് കയറി.. കുറെ നേരം തപ്പി അവസാനം.. ഐഫോൺ ഉറപ്പിച്ചു…
“ എങ്ങനെ ഉണ്ട് ഇത് പോരെ…”
അവളുടെ മുഖത്തു ഒരു സന്തോഷം ഉണ്ടാരുന്നു…അവൾ അതിലെ ക്യാമറ ഓൺ ആക്കി ഞങ്ങൾ ഒരു സെൽഫി എടുത്തു..
അവിടന്ന് ഇറങ്ങി ഞങ്ങൾ ഡ്രസ്സ്‌ എടുക്കാൻ കടയിൽ കയറി…..ഞാൻ സെലക്ട്‌ ചെയ്തോണ്ട് ഇരുന്നപ്പോൾ അവൾ കുറച്ചു ഷർട്ടും ആയി വന്നു..
“ ഇത് ഒന്ന് ഇട്ടു നോക്കിക്കേ.. “
ഞാൻ അതെല്ലാം വാങ്ങി ഓരോന്ന് ഓരോന്നായി ഇട്ടു…
“ കൊള്ളാം…ഞാൻ സെലക്ട്‌ ചെയ്യുന്നതിലും നന്നായിട്ടുണ്ട്…”
ഞാൻ മനസ്സിൽ പറഞ്ഞു..
പുറത്ത് ഇറങ്ങി എല്ലാം ബില്ലിംഗ് സെക്ഷനിൽ കൊടുത്തിട്ട്.. ഞാൻ അവളെ വിളിച്ചോണ്ട് ലേഡീസ് സെക്ഷനിൽ ചെന്നു.
“ നിനക്ക് എന്താ വേണ്ടേ…”
ഞാൻ അവളുടെ കൈയിൽ പിടിച്ചു ചോദിച്ചു…
“ ഏയ്‌…ഒന്നും വേണ്ടാ…”
“ പറ എനിക്ക് അറിയുല.. എന്താ വാങ്ങണ്ടേ എന്ന്.. “
ഞാൻ അവളുടെ കൈയിൽ പിടിച്ചു വലിച്ചോണ്ട് പറഞ്ഞു…
അവളെ കൊണ്ടുപോയി അവിടുത്തെ കസേരയിൽ പിടിച്ചു ഇരുത്തി..
“ ചേച്ചി ഇവൾക്ക് പറ്റിയ ഡ്രസ്സ്‌ എടുത്തേ.. “
ഞാൻ അവിടെ നിന്ന സെയിൽസ്ഗേളോട് പറഞ്ഞു..അവർ എന്തെക്കെയോ വരി വലിച്ചു ഇട്ടുകൊണ്ടുത്തു…ഒന്നും വേണ്ട എന്ന് പറഞ്ഞവൾ അതിൽ മുങ്ങി തപ്പി എന്തെക്കെയോ പിറക്കി എടുത്തു…
അത് കണ്ടു ചിരിച്ചു ഞാൻ അവിടെ ഇരുന്നു.. കുറച്ചു നേരത്തെ പാരക്രമത്തിന് ശേഷം അവൾ എന്തെക്കെയോ സെലക്ട്‌ ചെയ്തു…
“ ഞാൻ ഇട്ടു നോക്കിട്ട് വരാം…”
അവൾ അകത്തേക്ക് പോയി.. തിരിച്ചു വന്നപ്പോൾ എന്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാൻ ആയില്ല.. അവൾ അതി സുന്ദരി ആരുന്നു ആ ഡ്രെസ്സിൽ…
“ ഇങ്ങു വന്നേ…”
അവൾ എന്നെ അടുത്തേക്ക് വിളിച്ചു..
“ എന്താ…”
ഞാൻ വലിയ മൈൻഡ് ഇല്ലാതെ അവളുടെ അടുത്തേക്ക് ചെന്നു…

💬 Comments

View all comments