Chapter Title : കല്യാണം 13 [കൊട്ടാരംവീടൻ]
എന്റെ നെഞ്ചിലേക്ക് മുഖം പൊത്തി…ഞാൻ അവളുടെ രണ്ടു തോളിലും പിടിച്ചു അവളെ ഉയർത്തി..
“ ഓഹോ…നാണം ആയോ…”
ഞാൻ ചിരിച്ചോണ്ട് അവളോട് ചോദിച്ചു…
“ പോ.. “
അവൾ വീണ്ടും എന്റെ നെഞ്ചിലേക്ക് മുഖം അമർത്തി…
“ വാ എണ്ണിക്…”
ഞാൻ അവളെ പിടിച്ചു ഉയർത്തി പറഞ്ഞു…അവൾ ഒരു ചിണുക്കത്തോടെ എണിറ്റു…
“ ഉറക്കം മാറിയില്ലേ ബെഡിൽ പോയി കിടക്കു. എന്തിനാ ഈ തണുപ്പാണ് കിടക്കുന്നെ…”
ഞാൻ അകത്തേക്ക് നടന്നോണ്ട് പറഞ്ഞു.. അവൾ എന്റെ പുറകെ വന്നു ബെഡിൽ കയറി കിടക്കുന്ന.. ഞാൻ ബാത്‌റൂമിൽ കയറി ഫ്രഷ് ആയി വന്നു…
“ എവിടെ പോകുവാ… നേരം വെളുത്തില്ലല്ലോ..”
അവൾ മുഖത്തുന്നു പുതപ്പ് മാറ്റി ചോദിച്ചു …
“ ചുമ്മാ താഴെ വരെ…”
ഞാൻ അവൾക്ക് മറുപടി പറഞ്ഞു നടക്കാൻ ഒരുങ്ങി.
“ ഇങ്ങു വന്നേ…”
അവൾ എന്നെ കൈ കാട്ടി വിളിച്ചു….
“ എന്താ…”
ഞാൻ അവളുടെ അടുത്തേക്ക് നടന്നെത്തി ചോദിച്ചു…മറുപടി പറയാതെ എന്നെ പിടിച്ചു ബെഡിലേക്ക് വലിച്ചിട്ടു…ഞാൻ ചെന്ന് അവളുടെ ദേഹത്തേക്ക് വീണു…എന്റെ മുഖം അവളുടെ മുഖത്തിന് നേരെ നിന്നു…ഞാൻ മെല്ലെ അവളുടെ കണ്ണിലേക്കു നോക്കി…
“ ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ.. “
അവളുടെ സ്നേഹം നിറഞ്ഞ കണ്ണുകളാൽ എന്നെ നോക്കി ചോദിച്ചു
“മ്മ് “
ഞാൻ മറുപടി ആയി മൂളി..അവൾ എന്റെ കവിളിൽ തലോടി. എന്റെ മുഖം അവളുടെ കഴിക്കുള്ളിലക്കി..
“ എന്നോട് എപ്പോൾ എങ്കിലും ഇഷ്ട്ടം തോന്നിയിട്ടുണ്ടോ…?”
(തുടരും…)
💬 Comments
View all comments