Chapter Title : കല്യാണം 6 [കൊട്ടാരംവീടൻ]
വന്നു ഇരുന്നു…ഞാൻ അവളെ നോക്കി…മുഖത്തു ദേഷ്യം ഒന്നും ഇല്ലാ എനിക്ക് ആശ്വാസം ആയി…
അവൾ : എന്താ നോക്കുന്നെ..
ഞാൻ തോൾ കുലുക്കി ഒന്നും ഇല്ലാ എന്ന് കാണിച്ചു ദൈവമേ ഇവൾ വീണ്ടും കലിപ്പ് ആയോ ഞാൻ മനസ്സിൽ ഓർത്തു…
അവൾ ചിരിച്ചിട്ട് എന്റെ അടുത്തു വന്നു എന്റെ കൈയിൽ കെട്ടിപിടിച്ചു ഇരുന്നു…
അവൾ : പേടിച്ചോ….
അവൾ ചിരിച്ചോണ്ട് എന്നെ നോക്കി ചോദിച്ചു …
ഞാൻ : കുറച്ചു….
ഞാൻ ചിരിച്ചോണ്ട് അവളോട് പറഞ്ഞു..
അവൾ : അത് ആ മുഖത്തു ഞാൻ കണ്ടാരുന്നു…
ഞങ്ങൾ സംസാരിച്ചു ഇരുന്നപ്പോളേക്കും അമ്മയും അച്ഛനും വന്നു…അവൾ വാതിൽ തുറന്നു വെളിയിൽ ഇറങ്ങി അവരെ സ്വീകരിച്ചു..
അമ്മ : ഇവൻ എവിടേലും പോയോ മോളെ..
അമ്മ എന്നെ നോക്കി ചിരിച്ചു അവളോട് ചോദിച്ചു.
ഞാൻ : ഞാൻ ഈ മഴയത്തു എവിടെ പോകാനേ…
ഞാൻ ഒരു പൂച്ച ഭാവത്തിൽ പറഞ്ഞു…
അമ്മയും അച്ഛനും റൂമിലേക്ക് പോയി…ഞാൻ ടീവി ഓഫ് ചെയ്തു മുകളിലേക്കും…അവളും എന്റെ പുറകെ കയറി വന്നു..
“അമ്മ ചോദിച്ച കേട്ടില്ലേ…മോനെ എവിടേലും പോയോ എന്ന്…ഇവിടെ മോൻ എന്നാ പരിപാടി ആരുന്നു എന്ന് ഞാൻ പറയട്ടെ…?? ”
അവൾ പുറകിൽ നിന്നും ചോദിച്ചു..
ഞാൻ ചിരിച്ചിട്ട് അവളെ നോക്കി അവിടെ നിന്നു. അവൾ അടുത്ത് വന്നപ്പോൾ ഞാൻ അവളുടെ കൈയിൽ പിടിച്ചു നിർത്തി…
“ദേ അപ്പച്ചിയൊക്കെ ഉണ്ട്…വിട്ടേ…”
അവൾ സ്റ്റൈർലേക്ക് നോക്കി പറഞ്ഞു
ഞാൻ : ഒരു ഉമ്മ താടോ…
അവൾ : ഇന്ന് കുറേ തന്നില്ലേ അത് മതി..പോയി
💬 Comments
View all comments