Chapter Title : കല്യാണം 8 [കൊട്ടാരംവീടൻ]
നിന്നും സ്വന്തമായി ഒന്ന് എണിറ്റു നിക്കാൻ എനിക്ക് മാസങ്ങൾ വേണ്ടി വന്നു…
എന്നെ അത്രേം നാളും നോക്കിയേ അച്ചനേം അമ്മയേം കൂടെ വേദനിപ്പിക്കാൻ എനിക്ക് തോന്നിയില്ല.. അതാണ് ഈ ശരീരത്തിൽ ഇപ്പോളും ജീവൻ നിലനിൽക്കുന്നത്..
വീട്ടിൽ ഇരുന്ന് ഭ്രാന്ത് പിടിച്ച ഞാൻ ആരോടും മിണ്ടാതെ ആയി.. പഠിത്തം നിർത്തി.. എന്റെ മുറിയിൽ തന്നെ ഒരു ഭ്രാന്തനെ പോലെ ഞാൻ ജീവിച്ചു…ഏകദേശം ഒരു വർഷത്തിനു ശേഷം അച്ചന്റെ നിരന്തരമായ നിർബത്തതിനാ ഞാൻ ബാംഗ്ലൂർ അച്ചന്റെ കൂട്ടുകാരന്റെ കമ്പന്യിൽ ജോലിക്ക് കയറിയത്…പിന്നെ നാട്ടിലോട്ട് വരുന്നത് ഇന്നാണ്.. “
എല്ലം വളരെ ക്ഷേമയോടെ സങ്കടമാർന്ന മുഖത്തോടെ എന്നെ കേൾക്കുന്ന നീതുനേം മീരയേം ആണ് ഞാൻ കണ്ടേ.. എന്നോട് ദേഷ്യപ്പെട്ട മീരയുടെ കണ്ണുകൾ പോലും നിറഞ്ഞിരുന്നു…ഞാൻ വണ്ടി മെല്ലെ മുൻപോട്ട് എടുത്തു…
“ അവൾ ഇപ്പോളും എന്റെ കൂടെ ഉണ്ട്…അവളെ മറന്ന് എനിക്ക് ഒരിക്കലും നീതുനെ സ്നേഹിക്കാൻ സ്വന്തം ആക്കണോ എനിക്ക് ആവൂല..അതുകൊണ്ട് നീതു തന്നെ പറയണം വീട്ടുകാരോട് എന്നെ ഇഷ്ട്ടം ആയില്ലന്ന്.. “
നീതു : മ്മ്..
ഞാൻ : വേറെ ഒന്നും അല്ല.. അമ്മ എന്നെ ഒത്തിരി നിർബതിച്ച ഇതിനു സമ്മതിപ്പിച്ചേ.. ഞാൻ വാക്കും കൊടുത്തു പോയി…അതുകൊണ്ട് നീതു തന്നെ പറയണം..
എനിക്ക് ഇനി എന്ത് പറയണം എന്ന് അറിയില്ലാരുന്നു. ഞങ്ങളുടെ ഇടയിൽ നിശബ്ത്താതാ നിഴലിച്ചു…വന്നപ്പോൾ മുതൽ സംസാരിച്ചോണ്ട് ഇരുന്ന നീതു പിന്നെ മിണ്ടിയാതെ ഇല്ല..
ഞാൻ : നമ്മൾക്ക് വല്ലതും കഴിച്ചാലോ..
ഞാൻ നിശബ്ദത മാറ്റികൊണ്ട് ചോദിച്ചു..
“ വേണ്ട…നമ്മൾക്ക് തിരിച്ചു പോകാം.. “
അതിനു മറുപടി കൊടുക്കാൻ എനിക്ക് തോന്നിയില്ല.. അവൾക്ക് ഇപ്പോൾ എന്റെ അടുത്ത് ഇരിക്കുന്നത് മടുത്തിട്ടുണ്ടാവും.. ഞാൻ വണ്ടി തിരിച്ചു..
ഹോസ്പിറ്റലിൽ കയറി വണ്ടി പാർക്ക് ചെയ്തു.. അവർ വണ്ടിയിൽ നിന്നും ഇറങ്ങി…ഞാൻ നടന്ന അവരുടെ അടുത്തേക്ക് ചെന്നു…
“ മീര പറഞ്ഞപോലെ ഒത്തിരി വൈകി എന്ന് അറിയാം.. എന്നാലും എന്നോട് ക്ഷെമിക്കണം.. നീതുനു നല്ല ഒരു ആളെ കിട്ടും.. “
അവൾ സങ്കടം നിറഞ്ഞ ഒരു ചിരി സമ്മാനിച്ചു.. തിരിഞ്ഞു നടന്നു.. ഞാനും വണ്ടിയിൽ
💬 Comments
View all comments