0%

Chapter Title : കല്യാണം മുടങ്ങിയത് എങ്ങനെ?

Author : Dr. Pankaj Action Read All Parts 155

" അയ്യോ ആശാനേ ഇതിന്റെ പേരു ബാഡ്മിന്റൺ. മെഡൽ കിട്ടിയ അത്ലറ്റിന്റെ പേരാ സിന്ധു "

മന്ത്രി: " ഇത് ബാഡ്മിന്റണല്ലെടാ, ഗുഡ് മിന്റണാടാ, ഗുഡ് മിന്റൺ "

ഗോപി: " ഗുഡ്മിന്റണല്ലാശാനേ, ബാഡ്മിന്റണാ. ഞാൻ കോച്ച് ഗോപീചന്ദ് "

മന്ത്രി: " അത് പണ്ട്. ഇപ്പൊ ഇത് തങ്കമല്ലേടാ, തനി തങ്കം "

ഗോപി: " ആശാൻ റിയോ ഒളിമ്പിക്സ് റിയോ ഒളിമ്പിക്സ് എന്ന് കേട്ടിട്ടുണ്ടോ? "

മന്ത്രി: " കേക്കാം, ഇനി നീ പറയുന്നത് എന്തും ഞാൻ കേക്കാം "

ഗോപി: " ആ റിയോ ഒളിമ്പിക്സിലെ അത്ലിറ്റും സില്വർ മെഡലിസ്റ്റുമൊക്കെയായ പി.വി സിന്ധു എന്റെ കൂടെ വന്നിട്ടുണ്ട്. ആ കുട്ടിക്ക് ചെറിയ ഒരു പ്രശ്നമുണ്ട്. ആശാൻ അതൊന്ന് ശരിയാക്കി കൊടുക്കണം. ആ പിന്നേ, നേരത്തെ കേട്ടിട്ടുണ്ട് എന്ന് ഒന്ന് പറഞ്ഞേക്കണം. "

മന്ത്രി: " ആണോ , അത് ഞാനേറ്റു...ഇങ്ങോട്ട് വിളീ.."

++++_+++_+++_+++_++++

ഗോപി: " ആശാനേ, ഇതാണു ഞാൻ പറഞ്ഞ സിന്ധു "

മന്ത്രി: " നമസ്കാരം, അങ്ങോട്ടിരുന്നാട്ടേ....ഈ നിക്കുന്ന ഇവനെ അറിയുമോ? ഇവനാരാന്നാ വിചാരം? ഇവനാണു ബാഡ്മിന്റൺ ..."

ഗോപി: " ങേ, ബാഡ്മിന്റണോ? "

മന്ത്രി: " ങാ...ബാഡ്മിന്റൺ...റിയോ ഒളിമ്പിക്സ് റിയോ ഒളിമ്പിക്സെന്ന് കേട്ടിട്ടുണ്ടോ? അതിലെ അത്ലറ്റും പ്രധാന മെഡലിസ്റ്റുമൊക്കെയാ ഈ നിൽക്കുന്ന ബാഡ്മിന്റൺ "

ഗോപി: " ങേ....അയ്യോ ആശാനേ, ഞാൻ ഗോപീചന്ദാ..ഈ ഇരിക്കുന്നത് പി.വി.സിന്ധു. ഈ കുട്ടിയെപ്പറ്റിയാ ഞാൻ നേരത്തെ പറഞ്ഞത്."

മന്ത്രി: " നീ..ഗോപിചന്ദ്...ഇത് സിന്ധു..അപ്പൊ ഈ പറഞ്ഞ ബാഡ്മിന്റൺ എവിടെപ്പോയി? "

-------------------------------------------------------------

💬 Comments

View all comments