0%

Chapter Title : കല്യാണം....പാലുകാച്ചൽ....[പളുങ്കൂസൻ]

Author : Kambikathakal Read All Parts 179

കാര്യങ്ങൾ മൊത്തം കോഡിനേറ്റ് ചെയ്യുന്നത്. അവരുടെ ഇരട്ടകളും അതുപോലെ പരട്ടകളും ആയ ഭാര്യമാർ - വിദ്യ,ദിവ്യ എന്നിവർ മണവാട്ടിയുടെ ഒരുക്കത്തിനും ഡ്രസിങ്ങിനും നേതൃത്വം നൽകുന്നു .

എല്ലാത്തിനും ഇടയിലൂടെ ക്യാമറയും തൂക്കി എല്ലാരുടേം ഫോട്ടോ എടുത്ത് നടക്കുകയാണ് കുടുംബത്തിലെ ഏറ്റവും ഇളയ കണ്ണി - രാമചന്ദ്രന്റെ പെങ്ങൾ രമയുടെ മകൻ -അപ്പു. അതുൽ എന്നോ മറ്റോ ആണ് യഥാർത്ഥ പേര് .ഒരു girlfriend പോലുമില്ലാത്ത തൻറെ മനോവിഷമം തരുണീമണികളുടെ ഫോട്ടോ എടുത്ത് നികത്താൻ ശ്രമിക്കുകയാണവൻ .വിജയമാമാന്റെ മകൾ അശ്വതി മുന്നിൽ നിൽക്കുന്നുണ്ട് .അവളുടെ ഏതോ കൂട്ടുകാരികളുമായി എന്തോ വലിയ വർത്തമാനത്തിലാണ്. പെട്ടന്ന് ആരോ ഒരു തമാശ പറയുന്നു , അവൾ പൊട്ടിച്ചിരിക്കുന്നു .
അവൻ കാമറ കണ്ണോടു ചേർത്ത്, ഫോക്കസ് ചെയ്തു.ഒരു നിമിഷത്തെ കാത്തിരിപ്പ്,

"ക്ലിക്ക് ".

'perfect '...അവൻറെ ചുണ്ട് മന്ത്രിച്ചു .

"അപ്പൂ...ഇവിടെ വാ ..."
ദൂരെ നിന്നൊരു ശബ്ദം .അവൻ അറിയാതെ മനസ്സിൽ പ്രാകി."തേങ്ങാക്കൊല! ഈ സമയത്ത് ആരെ കെട്ടിക്കാനാ ?" അവൻ ചുറ്റും നോക്കി.അതിരച്ചേച്ചിയുടെ റൂമിൽനിന്നാണ് ശബ്ദം . "അപ്പൂ..." വീണ്ടും വിളി. അതെ. ആതിരച്ചേച്ചി തന്നെ. "ഇവൾ നാളെ കല്യാണം കഴിക്കല്ലേ ഇന്നെങ്കിലും അടങ്ങി ഒതുങ്ങി ഒരു മൂലക്കിയിരുന്നൂടെ ? " മനസ്സിൽ ഇങ്ങനെയൊക്കെ പറഞ്ഞെങ്കിലും അതിരച്ചേച്ചിയുടെ റൂമിലേക്ക് ഓടിത്തന്നെയാണ് അവൻ പോയത്.

മുറിയിൽ ഒരു പെൺപട തന്നെ ഉണ്ടായിരുന്നു.ആതിര ചേച്ചി, ബ്യൂറ്റീഷൻ ,അതിരച്ചേച്ചിയുടെ 4 ,5 ചങ്കുകൾ ,ദിവ്യ-വിദ്യ ദ്വയങ്ങൾ. അങ്ങനെ എല്ലാരും

"എന്താ അതിരച്ചേച്ചീ .."

"എടാ നീ ഞങ്ങളുടെ ഒന്നുരണ്ട് പിക് എടുത്ത് താ ..."

ആതിരച്ചേച്ചി ഫോട്ടോഷൂട്ടിനു വട്ടം കൂട്ടി.

"കീർത്തീ ഇങ്ങ് ചേർന്ന് നിൽക്ക്...എല്ലാരും വായോ... ചേർന്ന് നിൽക്ക് "

അതിരച്ചേച്ചിയുടെ സുഹൃത്തുക്കളെല്ലാം ചേർന്ന് നിന്നു.
വളരെ അനുഭവസ്ഥനായ ഫോട്ടോഗ്രാഫറെ പോലെ അവൻ ക്യാമറ കണ്ണോടു ചേർത്തു .ഫോക്കസ് അഡ്ജെസ്റ് ചെയ്തു .
"എടുക്കാൻ പോവാണേ ..3 ..2 ..1 .."

"ക്ലിക്ക് "

"ക്ലിക്ക് "

"ക്ലിക്ക് "

"perfect "അവൻറെ ചുണ്ടു മന്ത്രിച്ചു

"ഇനി അപ്പു വാ ...ഇവിടെ നിക്ക് "

💬 Comments

View all comments