Chapter Title : കല്യാണപ്പെണ്ണും കൂട്ടുകാരികളും 2 [ANANYA]
ഞാൻ വേഗം ഓടി അടുക്കളയിൽ എത്തി
എന്താ 'അമ്മ വിളിച്ചേ
ഞാൻ പറഞ്ഞതല്ലേ മോളെ വേഗം ഇങ്ങോട്ടു പോന്നോളുന്നു ....ഇല്ലെങ്കിൽ അതങ്ങനെ പറഞ്ഞോണ്ടിരിക്കും
വീടിന്റെ കാര്യം പറഞ്ഞു വരികയായിരുന്നു
ആ പഞ്ചാബ് അല്ലേ
ഹ്മ്മ് അങ്ങനെ കൊറേ കഥകൾ ഉണ്ട് ...മോൾക്ക് കേൾക്കാൻ ഇഷ്ട്ടാണെങ്കിൽ കെട്ടൊട്ടോ
എനിക്ക് വിരോധമൊന്നുമില്ല
തിരുത്തി പറയരുത്
ഇല്ലമ്മേ
ആദ്യമേ കൊണ്ട് തലവെക്കണ്ട ...അനുഭവം കൊണ്ട് പറയാന്
ഞാൻ എന്താ ചെയ്യണ്ടത്
മോൾ ഒന്നും ചെയ്യണ്ട ...അവനെ പോയെന്നു വിളിച്ചു നോക്ക് ...എണീറ്റാൽ ഭാഗ്യം
ഹ്മ്മ്
ഇപ്പോഴേ വേണ്ട ..ചായകടിയൊക്കെ ആയിട്ട് മതി
ജിതയുണ്ടാകും അപ്പുറത്തു ...മോൾ എന്ന അങ്ങോട്ട് പൊക്കോ
ഞാൻ മെല്ലെ അവിടൊക്കെ കറങ്ങി നടന്നു ...അത്യാവശ്യം വലിയ വീടാണ് ...കുറച്ചു പറമ്പും കൃഷിയും ഒക്കെ യുണ്ട് കൃഷി കണ്ടിട്ട് മേജറിന്റെ ആകാനേ വഴിയുള്ളു ...നല്ല ശുദ്ധ വായു ...അടുക്കള ഭാഗത്തൂടെ പുറത്തിറങ്ങി തൊടിയിലേക്കിറങ്ങി പതിയെ നടന്നു
അനു
ആ ഞാൻ തിരിഞ്ഞു നോക്കി ചേച്ചിയാണ്
എന്താ ചേച്ചി
ഏയ് ഒന്നുല്ല ..ചുമ്മാ
പിന്നെ എന്താ പ്ലാൻസ് ഇന്ന് അവൻ വല്ലൊം പറഞ്ഞോ
ഇല്ല
ആ കൊറേ കുടുംബ വീടുകൾ ഉണ്ട് ....അവിടൊക്കെ ഒന്ന് പോകേണ്ടി വരും ...എല്ലാം കൂടെ ഒരോട്ടപ്രദക്ഷിണം അങ്ങ് നടത്തിയെരെ ..അല്ലെങ്കി അതിനു മാത്രേ സമയം കാണു ..അവനെ അതികം ലീവില്ല പൊയാപ്പിന്നെ അറിയാലോ ...
ഹ്മ്മ്
എവിടെയാ ഹണിമൂൺ
എന്നോടൊന്നും പറഞ്ഞില്ല
വല്ല സർപ്രൈസും ആകും ..ഞാനും ചോദിച്ചതാ എന്നോടും പറഞ്ഞില്ല
ഹ്മ്മ്
ചേച്ചിയാണെങ്കിലും ഒരു ഫ്രണ്ട് ആയിക്കണ്ട് പറയുവാ ...അതികം നാൾ കൂടെകാണില്ല
💬 Comments
View all comments