0%

Chapter Title : കല്യാണപ്പിറ്റേന്ന് [Arrow] [Climax]

Author : Arrow Read All Parts 1.2K
ചെല്ല് " ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോ ആതിര ആണ്. അവൻ അവളെ നോക്കി ഒന്ന് ചിരിച്ചു എന്ന് വരുത്തി. മണിഅറ അത്‌ എവിടെ യാ?? എന്റെ റൂം അല്ലേൽ ഇനി അനന്ദു വിന്റെ റൂം എങ്ങാനും ആവുമോ?? കിച്ചന്റെ ഉള്ളിൽ ഒരുപാട് ചോദ്യങ്ങൾ ഉയർന്നു. " മണിയറ ഞാൻ കാട്ടി തരാം കിച്ചേട്ടൻ വാ" അവൾ അവനെയും വിളിച്ചോണ്ട് നടന്നു, നടന്ന് അവർ മുകളിലെ നിലയിൽ എത്തി. " ഇന്നലെ പാതിയിൽ നിർത്തിയത് ഇവിടെ തന്നെ പൂർത്തി ആക്കിക്കോ " ഒരു കള്ള ചിരിയോടെ അവൾ അത്‌ പറഞ്ഞപ്പോഴാണ് ആതിര എല്ലാം കണ്ടിരുന്നു എന്ന് കിച്ചന് മനസ്സിലായത്. കിച്ചൻ തല കുനിച് നിന്നു. " കിച്ചേട്ടാ " അവൾ വിളിച്ചു, എന്താ എന്ന് അവൻ ചോദിച്ചു " ഒരു രഹസ്യം പറയാൻ ഉണ്ട് ആ ചെവി ഇങ്ങ് കൊണ്ട് വാ " അവൾ അത്‌ പറഞ്ഞപ്പോ അവൻ അവളുടെ അടുത്തേക്ക് കുനിഞ്ഞു. പെട്ടന്ന് അവനെ ഞെട്ടിച്ചു കൊണ്ട് അവന്റെ കവിളിൽ അവൾ അവളുടെ ചുണ്ട് അമർത്തി. അവൻ ഞെട്ടി പുറകോട്ട് ആയി.
" എനിക്ക് കിച്ചേട്ടനെ ഒരുപാട് ഇഷ്ടം ആണ് പക്ഷെ.... ഞാൻ കിച്ചേട്ടനെ ഇഷ്ട്ടപ്പെടുന്നതിനേക്കാൾ ഒരുപാട് തരേച്ചി കിച്ചേട്ടനെ സ്നേഹിക്കുന്നുണ്ട്, ചേച്ചി ഇന്നലെ കരഞ്ഞത് പോലെ വേറെ ഒരിക്കലും കരഞ്ഞു ഞാൻ കണ്ടിട്ടില്ല അത്‌ കൊണ്ടാ അനന്തേട്ടനോട് ഞാൻ എല്ലാം പറഞ്ഞെ, എന്റെ ചേച്ചിയെ ഒരിക്കലും വേദനിപ്പിക്കരുത് " അവൾ ഒരു ചിരിയോടെ പറഞ്ഞപ്പോ എന്താ മറുപടി പറയേണ്ടത് എന്ന് കിച്ചന് അറിയില്ലായിരുന്നു. "

💬 Comments

View all comments