0%

Chapter Title : കല്യാണപ്പിറ്റേന്ന് [Arrow] [Climax]

Author : Arrow Read All Parts 1.2K
" ന്യൂയോർക്കിനെ മാത്രേ മിസ്സ്‌ ചെയ്യൂ " അവൾ വീണ്ടും കുശുമ്പ് കുത്തി. " ന്യൂയോർക്കിനെ മിസ്സ്‌ ചെയ്യുന്നു എന്ന് പറയുമ്പോഴേ അതിന് അർഥം നിന്റെ ഒപ്പം ഉള്ള ഇതേപോലുള്ള രാത്രികൾ മിസ്സ്‌ ചെയ്യും എന്ന് അല്ലേ പെണ്ണെ " എന്നും പറഞ്ഞു കിച്ചൻ അവളെ തന്നെ നോക്കി. അവളും അവനിൽ കണ്ണ് നട്ടു. പെട്ടന്ന് ഒരു മഞ്ഞു തുള്ളി അവളുടെ ചുണ്ടിൽ വന്ന് വീണു. പെട്ടന്ന് ഉണ്ടായ തണുപ്പ് മൂലം അവൾ ഒന്ന് ഞെട്ടി. പിന്നെ അത്‌ തുടച്ചു കളയാൻ വേണ്ടി കൈ കൊണ്ട് വന്നു. കിച്ചൻ അവളെ തടഞ്ഞു, അവൻ മുഖം അവളിലേക്ക് അടുപ്പിച്ചു നാക്ക് നീട്ടി ആ മഞ്ഞു നക്കി എടുത്തു, മഞ്ഞിന്റെ തണുപ്പും അവളുടെ ചുണ്ടിന്റെ ഇളം ചൂടും അവൻ അറിഞ്ഞു. അവൻ ആ അധരങ്ങൾ കവർന്നെടുത്തു. ഒട്ടുനേരം അവർ ചുംബിച്ചു. " നമുക്ക് വീട്ടിൽ പോയാലോ? " ഏറെ നേരം നീണ്ട് നിന്ന ചുംബനതിന് ഒടുവിൽ അവൻ ചോദിച്ചു. അവർ രണ്ടുപേരും എഴുന്നേറ്റു കാർ ലക്ഷ്യമാക്കി നടന്നു അപ്പോഴും അവർ കൊരുത്ത് പിടിച്ചിരുന്ന കൈകൾ വിട്ടിരുന്നില്ല.
കാർ കിച്ചന്റെ കൊച്ച് ചില്ലു കൊട്ടാരം ലക്ഷ്യമാക്കി പാഞ്ഞു. അർബൻ ഏരിയയിൽ നിന്ന് മാറി കിച്ചൻ വാങ്ങി ഇട്ട വില്ലക്ക് അവൾ ഇട്ട പേരാണ്. ചില്ല് ഗ്ലാസ് കൊണ്ട് ഉണ്ടാക്കിയത് ആണ് ഭൂരിഭാഗവും. കിച്ചന്റെ മറ്റ് പ്രോപ്പർട്ടികൾ ഒക്കെ വിറ്റു, ഇനി ഇത് കൂടിയേ ഉള്ളു. ആദ്യമായി സമ്പാദിച്ച വീട് എന്ന സെന്റിമെൻസ് ഉള്ളത് കൊണ്ട് അത്‌ മാത്രം അവൻ ബാക്കി ഇട്ടു.

💬 Comments

View all comments