Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം 3 [Deepak]
മാലിനി -ഞാൻ അങ്ങനെ ചെയ്യോ
അരുൺ -അമ്മ ആയതു കൊണ്ട് ഞാൻ പിന്നെയും പറഞ്ഞത്
മാലിനി -മ്മ്
അങ്ങനെ അവർ കുറച്ചു നേരം കൂടി അവിടെ ഇരുന്നു അപ്പോൾ ദൂരെ നിന്നും ഒരു ജീപ്പ് വരുന്നത് അവർ കണ്ടു
മാലിനി -ആ വണ്ടി ആയിരിക്കും പോവണ്ടത്
അരുൺ -മ്മ്
അങ്ങനെ ആ ജീപ്പ് അവരുടെ അടുത്ത് വന്നു ആ ജീപ്പിൽ ഉണ്ടായ എല്ലാവരും ഇറങ്ങി. മാലിനി അവരുടെ മുഖത്തേക്ക് നോക്കി എല്ലാവർക്കും ഒരു പ്രതിവിധി കിട്ടിയ സന്തോഷം ആ മുഖത്ത് ഉണ്ടായിരുന്നു അത് മാലിനിക്ക് കുറച്ചു ആശ്വസം പകർന്നു. അങ്ങനെ അവർ പൈസ കൊടുത്ത് അവിടെ നിന്നും പോയി. ജീപ്പുക്കാരൻ മാലിനിയോടും അരുണിനോടുമായി ചോദിച്ചു
ജീപ്പുക്കാരൻ -മേപ്പാടനെ കാണാൻ വന്നത് അണ്ണോ
മാലിനി -അതെ
ജീപ്പുക്കാരൻ -ഒരു അരമണിക്കൂർ വെയിറ്റ് ചെയ്യേണ്ടി വരും
മാലിനി -അതെന്താ
ജീപ്പുക്കാരൻ -അത് ഈ ഒരൊറ്റ വണ്ടിയെ ഒള്ളു അവിടെക്ക് ഇനി ആരെങ്കിലും വരാണെങ്കിൽ ഒരുമിച്ച് കൊണ്ട് പോവാമല്ലോ
മാലിനി -ശരി
ജീപ്പുക്കാരൻ -നിങ്ങൾ വന്നിട്ട് ഒരുപാട് നേരം ആയോ
മാലിനി -കുറച്ച് ആയി
ജീപ്പുക്കാരൻ -നിങ്ങൾക്ക് മുഖം ഒക്കെ കഴുകണം എങ്കിൽ അടുത്ത് ഒരു അരുവി ഉണ്ട്
ജീപ്പുക്കാരൻ അവർക്ക് ഒരു വഴികാട്ടി എന്നിട്ട് പറഞ്ഞു
ജീപ്പുക്കാരൻ -കുറച്ചു പോയാൽ മതി പിന്നെ ഇറങ്ങാൻ ഒന്നും നിൽക്കണ്ടാ നല്ല ആഴം ഉണ്ട്
മാലിനി -മ്മ്
മാലിനി അരുണിന്റെ അടുത്ത് പറഞ്ഞു
മാലിനി -അരുൺ ഇവിടെ അടുത്ത് ഒരു അരുവി ഉണ്ട് നമ്മുക്ക് മുഖം ഒക്കെ കഴുകി വന്നല്ലോ
അരുൺ -മ്മ്
അങ്ങനെ മാലിനിയും അരുൺ ആ വഴി പോയി നടക്കാൻ വേണ്ടി മാത്രം ആരോ വെട്ടിയ വഴി ആയിരുന്നു അത്. അവർ അതിലൂടെ പോയി കുറച്ചു പോയപ്പോൾ അരുവിയുടെ ശബ്ദം അവർ കേട്ടു എന്നിട്ട് അവർ കുറച്ചു കൂടി നടന്നു. പച്ചപ്പ് നിറഞ്ഞ ആ സ്ഥലത്ത് ഒരു അരുവി കൂടി വന്നതോടെ ഒരു പ്രതേക ഭംഗിയായിരുന്നു കാണാൻ. അരുണും മാലിനിയും അവരുടെ കൈകൾ അരുവിയിൽ മുക്കി എന്നിട്ട് മുഖത്തേക്ക് വെള്ളം തളിച്ചു.
💬 Comments
View all comments