Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം 3 [Deepak]
സ്വാമി -ശങ്കര സ്വാമി പറഞ്ഞിട്ട് വന്നവർ അണ്ണോ
മാലിനി -അതെ.സ്വാമിക്ക് അറിയോ അദ്ദേഹത്തെ
സ്വാമി -മേപ്പാടാൻ സ്വാമിയുടെ അരുമ ശിഷ്യൻ അല്ലേ അദ്ദേഹം
മാലിനി -അണ്ണോ
സ്വാമി -അതെ അദ്ദേഹം ഇടക്ക് ഒക്കെ ഇവിടെ വരാരും ഉണ്ട്
മാലിനി -മ്മ്
അങ്ങനെ കുറച്ചു സമയം കൂടെ അവർ അതിലൂടെ നടന്നു
സ്വാമി -സ്വാമി ഇപ്പോൾ ധ്യാനത്തിൽ നിന്ന് ഉണർന്നിട്ടുണ്ടാവും
മാലിനി -മ്മ്
സ്വാമി തിരികെ നടന്നു അയാൾക്ക് പിന്നാലെ മാലിനിയും അരുണും നടന്നു അങ്ങനെ ഒരു മുറിയുടെ അടുത്ത് എത്തി
സ്വാമി -നിങ്ങൾ കയറിക്കോ സ്വാമി അകത്ത് ഉണ്ടാവും
മാലിനി -മ്മ്
അങ്ങനെ മാലിനിയും അരുണും പതിയെ വാതിൽ തുറന്ന് അകത്തു കയറി ചുറ്റും ദൈവങ്ങളുടെ ഫോട്ടോ നിറഞ്ഞാ ആ മുറിയുടെ മറ്റേ വാതിൽ തുറന്നു പിന്നെയും അകത്ത് കയറി. ആ റൂമിൽ കണ്ണുകൾ അടച്ച് ഒരു സ്വാമി ഇരിപ്പുണ്ടായിരുന്നു വെള്ള താടിയും മുടിയും നീട്ടി വളർത്തി പിന്നെ ദേഹത്ത് മുഴുവൻ ഭസ്മവും പൂശി. മാലിനിയും അരുണും സ്വാമിയുടെ അടുത്ത് വന്ന് ഇരുന്നു സ്വാമിയുടെ ധ്യാനം മുടക്കണ്ടാ എന്ന് കരുതി അവർ നിശബ്ദരായി ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ സ്വാമി കണ്ണുകൾ തുറന്നു മാലിനിയും അരുൺ പുഞ്ചിരിച്ചു കൊണ്ട് സ്വാമിയെ നോക്കി
മാലിനി -നമസ്കാരം സ്വാമി
മേപ്പാടൻ -നമസ്കാരം
മാലിനി -ഞങ്ങൾ ശങ്കര സ്വാമി പറഞ്ഞിട്ട് വരുകയാണ്
മേപ്പാടൻ -മ്മ്. എന്താണ് മകളെ പ്രശ്നം
മാലിനി -ഇത് എന്റെ മകൻ അരുൺ ഇവന്റെ കല്യാണം നിശ്ചയിച്ചിരിക്കുകയിരുന്നു പക്ഷേ എന്തോ ദോഷം ഉണ്ട് അതിന് പുറമെ ഇവന് അപമൃത്യു വരെ സംഭവിക്കും എന്നും ശങ്കര സ്വാമി പറഞ്ഞു
അമ്മയുടെ വാക്കുകൾ കേട്ട് അരുൺ ഒന്ന് ഞെട്ടി അവന്റെ മനസ്സിൽ ചെറുതായി ഭയം തോന്നാൻ തുടങ്ങി
മേപ്പാടൻ -മകന്റെ ജനന സമയം ഒന്ന് പറയൂ
മാലിനി അരുണിന്റെ ജനന സമയം പറഞ്ഞു. മേപ്പാടാൻ അത് കേട്ട് കഴിഞ്ഞ് കവടി നിരത്തി അൽപ്പം നേരം കണ്ണ് അടച്ച് ഇരുന്നു അങ്ങനെ കണ്ണുകൾ തുറന്ന ശേഷം അദ്ദേഹം പറഞ്ഞു
മേപ്പാടൻ -മ്മ് കേട്ടത് എല്ലാം ശെരിയാണ്
💬 Comments
View all comments