Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം 4 [Deepak]
എവിടെ
മാലിനി അൽപ്പനേരം മൗനം പാലിച്ചു എന്നിട്ട് പറഞ്ഞു
മാലിനി -അങ്ങനെ ഒരു കുട്ടിയെ എനിക്ക് കണ്ടെത്താൻ സാധിച്ചില്ല സ്വാമി
മേപ്പടന്റെ മുഖം കുറച്ചു ദേഷ്യം വന്നു
മേപ്പാടൻ -നിങ്ങളോട് ഞാൻ തീർത്ത് പറഞ്ഞത് അല്ലേ ഒരു കുട്ടിയെ കൊണ്ട് വരണം എന്ന്
മാലിനി -ഞങ്ങൾ ഒരുപാട് ശ്രമിച്ചു പക്ഷേ കിട്ടിയില്ല സ്വാമി
മേപ്പാടൻ ഈ തവണ ഒന്ന് അടങ്ങി
മേപ്പാടൻ -നിങ്ങൾ കുറച്ചു നാൾ മുന്നേ വരണമായിരുന്നു
മാലിനി -അങ്ങയെ പറ്റി ഉള്ള വിവരം ലഭിച്ചാ പിറ്റേന്ന് തന്നെ ഞങ്ങൾ ഇവിടെ വന്നു സ്വാമി
മേപ്പാടൻ -മ്മ്
മാലിനി -അങ്ങയുടെ കൈയിൽ ഒരു അറ്റാകൈ പ്രയോഗം ഉണ്ടെന്ന് അല്ലേ അന്ന് പറഞ്ഞത്
മേപ്പാടൻ - അങ്ങനെ ഒരു വഴി ഉണ്ട് ഇനി അതെ ഒള്ളൂ ഇവന്റെ ജീവൻ രക്ഷിക്കാൻ
മാലിനി -എന്താ അത്
മേപ്പാടൻ -പറയാം അതിന് മുൻപ് നിങ്ങളുടെ കുടുംബത്ത് ഉള്ള ശാപം എന്താന്ന് അറിയണ്ടേ
മാലിനി -വേണം സ്വാമി
മേപ്പാടൻ -നിങ്ങളുടെ പൂർവികർ പൂർണചന്ദ്ര ദിവസം ഇണ ചേരുന്ന രണ്ട് സർപ്പത്തെ ആണ് കൊന്നത് അതിന്റെ ശാപം ആണ് നിങ്ങളെ ഇനിയും പിന്തുടരുന്നത്
മേപ്പടന്റെ വാക്കുകൾ കേട്ട് അരുണും മാലിനിയും ഞെട്ടി
മേപ്പാടൻ -നിങ്ങളുടെ കുടുംബത്തിലെ അവസാന പുരുഷനും മരിച്ചല്ലേ ഈ ശാപം മാറൂ
പുതുമന ഇല്ലത്ത് ഇനി അവസാന പുരുഷൻ അരുൺ മാത്രം ആണ്. ഈ വാക്കുകളും അവരുടെ ഉള്ളിൽ ഭയം നിറച്ചു
മേപ്പാടൻ -ഇതിന് ഉണ്ടായ പ്രതിവിധി ആയിരുന്നു പൂർണചന്ദ്ര ദിവസത്തെ ആയില്യക്കാരി നിങ്ങളുടെ മകനും അതെ ദിവസം ആണ്
💬 Comments
View all comments