Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം [Deepak]
നിന്നും പോയി ഓഫീസിൽ പതിവ് പോലെ മീര കാത്ത് നിൽക്കുന്നുണ്ടായിരുന്നു ഇന്ന് അരുണിനെ കാണാത്തത് അവളെ നിരാശപ്പെടുത്തി
മീര -അരുൺ എന്തേ ആന്റി
മാലിനി -അവന്റെ കാല് ഒന്ന് ഉളുക്കി ഇപ്പോ റസ്റ്റ് എടുക്കാ
മീര -അയ്യോ എന്താ ആന്റി പറ്റിയെ
മാലിനി -ഇന്നലെ ഫുട്ബോൾ കളിക്കാൻ പോയതാ
മീര -അവന് ഇപ്പോൾ എങ്ങനെ ഉണ്ട്
മാലിനി -ഇപ്പോ കുഴപ്പംഒന്നും ഇല്ല
മീര -ആന്റി ഞാൻ അവനെ ഒന്ന് കണ്ടച്ചും വരാം
മാലിനി -എന്റെ മീരേ അവന് അതിനുള്ള കുഴപ്പം ഒന്നും ഇല്ല
മീര -എന്നാലും
മാലിനി -എന്നാ വൈകുന്നേരം വീട്ടിലോട്ട് വാ
മീര -ശരി
അങ്ങനെ രണ്ട് ആളും ഓഫീസിലേക്ക് കയറി മീര ക്യാബിനിൽ എത്തിയതും അരുണിനെ വിളിച്ചു
മീര -ഹലോ അരുൺ
അരുൺ -ആ മീര
മീര -നിനക്ക് എന്താടാ പറ്റിയെ
അരുൺ -അമ്മ എല്ലാം പറഞ്ഞല്ലേ
മീര -നീ കാര്യം പറയടാ
അരുൺ -എടീ ഫുട്ബോൾ കളിച്ചപ്പോൾ കാല് ഒന്ന് ഉളുക്കി അത്രയേ ഒള്ളു
മീര -നിനക്ക് നേരത്തെ എന്നോട് ഒന്ന് പറയാൻ പാടില്ലേ
അരുൺ -എടീ കാര്യമായിട്ട് ഒന്നും പറ്റിയില്ല പിന്നെ ഈ ചെറിയ കാര്യത്തിന് നിന്നെ വെറുതെ ബുദ്ധിമുട്ടിക്കണ്ടാ എന്ന് കരുതി
മീര -നിന്റെ കാര്യത്തിൽ ബുദ്ധിമുട്ടുന്നത് എനിക്ക് ഒരു പ്രശ്നം അല്ല
അരുൺ -ശരി ഇനി ഒന്ന് തുമ്മിയാൽ പോലും ഞാൻ നിന്നെ വിളിച്ച് പറഞ്ഞോളാം
അരുണിന്റെ വാക്കുകൾ കേട്ട് മീര ചിരിച്ചു
മീര -മ്മ് എന്തായാലും ഞാൻ വൈകുന്നേരം വരണ്ട്
അരുൺ -മ്മ്
അങ്ങനെ വൈകുന്നേരം ആയി
💬 Comments
View all comments