0%

Chapter Title : കല്യാണി - 11 [മാസ്റ്റര്‍]

Author : Master Read All Parts 1.4K

വസ്ത്രത്തിന്റെ അടിയില്‍ തുറിച്ചു നില്‍ക്കുന്നത് കണ്ടപ്പോള്‍ മോഹനന് ചെറിയ അസ്വസ്ഥത തോന്നാതിരുന്നില്ല.

“നമുക്ക് എങ്ങോട്ടെങ്കിലും മാറി നിന്ന് സംസാരിക്കാം..രഹസ്യമാണ്..” അവന്‍ പറഞ്ഞു.

അതുകേട്ടപ്പോള്‍ ശ്രീലക്ഷ്മിയുടെ മുഖം തുടുത്തു. മഞ്ജുഷയും മോഹനനും തമ്മിലുള്ള അടുപ്പം അവള്‍ക്ക് അറിയാമായിരുന്നു എങ്കിലും അവന്‍ അടുപ്പം കാണിച്ചാല്‍ അവള്‍ എന്തിനും തയാറായിരുന്നു. രോഹിണിയും അവളും തമ്മില്‍ മോഹനന്റെ കാര്യം പലവുരു സംസാരിച്ചിട്ടുള്ളതാണ്. തറവാട്ടില്‍ ചാപല്യം ഇല്ലാത്ത ഏക ചെറുപ്പക്കാരന്‍ അവനാണ് എന്ന് ശ്രീലക്ഷ്മിക്ക് അറിയാമായിരുന്നു. നല്ല മനക്കരുത്ത് ഉള്ളവന്‍ ആണ് മോഹനന്‍. അവനെ അതുകൊണ്ട് തന്നെ മിക്ക സ്ത്രീകളും ഇഷ്ടപ്പെട്ടിരുന്നു.

മോഹനന്‍ അവളെയും കൂട്ടി അവന്റെ മുകളിലെ മുറിയില്‍ കയറി കതകടച്ചു. അതോടെ ശ്രീലക്ഷ്മിയുടെ സിരകളില്‍ കാമം ആളിക്കത്താന്‍ തുടങ്ങിയിരുന്നു. തുടുത്ത മുഖത്തോടെ തന്റെ ചെഞ്ചുണ്ട് ലേശം വെളിയിലേക്ക് തള്ളി അവള്‍ അവന്റെ കണ്ണിലേക്ക് നോക്കി.

“ഞാന്‍ പറയുന്ന കാര്യം നീ ആരോടും പറയരുത്..കേട്ടോ..” മോഹനന്‍ പോക്കറ്റില്‍ നിന്നും ചരടിന്റെ പൊതി എടുത്തുകൊണ്ട് പറഞ്ഞു. ശ്രീലക്ഷ്മി വിധേയത്വത്തോടെ തലയാട്ടി.

“മാങ്ങാട്ട് മാധവന്‍ നമ്പൂതിരി വന്ന വിവരം നീ അറിഞ്ഞോ?” അവന്‍ ചോദിച്ചു.

ശ്രീലക്ഷ്മി ഇല്ല എന്ന അര്‍ത്ഥത്തില്‍ തന്റെ ചുണ്ട് മലര്‍ത്തി. അതിന്റെ നിറവും തുടുപ്പും മോഹനനെ ഹരം കൊള്ളിച്ചു എങ്കിലും അവന്‍ മനസിനെ വേഗം തന്നെ വരുതിയിലാക്കി.

“അദ്ദേഹം സന്ധ്യക്ക് വന്നു. അന്ന് രാത്രി നീയും രോഹിണിയും പുറത്ത് കണ്ട കാഴ്ചയില്ലേ..അതേപോലെ പലതും ഇവിടെ നടന്നിട്ടുണ്ട്..എന്റെ സംശയം മരിച്ചുപോയ കല്യാണിയുടെ ആത്മാവ് ഈ തറവാട്ടില്‍ ഉണ്ടെന്നാണ്..പലര്‍ക്കും പല പ്രശ്നങ്ങള്‍ ഇതിനകം ഉണ്ടായിക്കഴിഞ്ഞിരിക്കുന്നു..”

ശ്രീലക്ഷ്മിയുടെ കണ്ണുകളില്‍ ഭയം കൂടുകൂട്ടുന്നത് മോഹനന്‍ ശ്രദ്ധിച്ചു.

“കല്യാണിയുടെ

💬 Comments

View all comments