0%

Chapter Title : കല്യാണി 2 [Olivertwist]

Author : Kambikathakal Read All Parts 420

പമ്പ് ഹൗസിൽ  പേരക്ക തരാം എന്നു കള്ളം പറഞ്ഞു വിളിച്ച് കൊണ്ടുപോയി ഉമ്മ തന്നത്  "

" ഒരുമ്മയല്ലേ  . അപ്പോഴേക്കും നീ ഓടികളഞ്ഞു "

" അതു പിന്നെ മനുഷ്യന്മാർ ആയാൽ കുറച്ചൊക്കെ നാണം കാണില്ലേ "

അതു കേട്ടപാതി ഹരി ഉറക്കെ ചിരിച്ചു

" ഇതിലെന്താ ഇത്ര ചിരിക്കാൻ "

" അതേ നാണക്കാരി തന്നെയല്ലേ ഒരു തുണി പോലും ഉടുക്കാതെ ഇപ്പോ എൻ്റെ കൂടെ ഇരിക്കുന്നത് എന്നോർത്തപ്പോൾ ചിരിവന്നു"

" അതിനെന്താ  ഹരിയേട്ടൻ കാണാത്തതും തൊടാതത്തുമായിട്ട്  ഒന്നും ഇപ്പോ എൻ്റെ ശരീരത്തിൽ ഇല്ല "

" എൻ്റെ കല്യാണിക്കുട്ടീടെ നാണം മുഴുവൻ പോയല്ലോ"

ഹരി പടവിൽ  നിന്നും കുളത്തിലേക്ക് ചാടി മുങ്ങാം കുഴിയിട്ട് പൊന്തി വന്നു

" ഇറങ്ങി വാ പെണ്ണേ "

കല്യാണി അവളുടെ മനോഹരമായ കാൽ പാദങ്ങൾ കുളത്തിലെ തണുത്ത വെള്ളത്തിലെക്ക് പതിയെ ഇറക്കി. അവളുടെ ശരീരത്തിലൂടെ തണുപ്പ് പാഞ്ഞു കയറി.

ശ്ശ് .. ഹരിയെട്ടാ നല്ല തണുപ്പ്..!!"

കല്യാണി കാൽ പിൻവലിച്ചു

ഹരി അവളുടെ ശരീരത്തിലേക്ക് വെള്ളം കൈകൊണ്ട് ചീറ്റിതെറിപ്പിച്ചു.

" മതി ഹരിയെട്ടാ ഞാൻ ഇറങ്ങി വരാം "

മടിച്ചു മടിച്ചാണെങ്കിലും.  കുളത്തിലേക്ക് ഇറങ്ങി

കുളത്തിലെ വെള്ളത്തിലേക്ക് അവളുടെ പൂമേനി പതിയെ കഴുത്തു വരെ മുങ്ങുന്നത് ഹരി നോക്കി നിന്നു.

കല്യാണി ഹരിയുടെ അടുത്തേക്ക് നീന്തിയടുത്തു അവൻ്റെ തൊട്ടു മുന്നിൽ മുങ്ങി പൊങ്ങി. അവളുടെ കണ്ണുകൾ ഹരിയുടെ കണ്ണിൽ ഉടക്കി. നനഞ്ഞ പെണ്ണിന് ചന്തം കൂടുമെന്ന് പണ്ടാരോ പറഞ്ഞു കേട്ടത് ശെരിയാണെന്നു ഹരിക്ക് തോന്നി. എന്തൊരു സൗന്ദര്യമാണിവൾക്ക്.

💬 Comments

View all comments