Chapter Title : കല്യാണി 2 [Olivertwist]
ആ വാർത്ത എത്തി. ദുബായിലെ എണ്ണ കമ്പനിയിൽ മാനേജരായി ജോലി ലഭിച്ചിരിക്കുന്നു. വളരെ പെട്ടന്ന് തന്നെ ജോയിൻ ചെയ്യണം. പിന്നീടങ്ങോട്ട് എല്ലാം ദ്രുതഗതിയിൽ ആയിരുന്നു. എന്നാലും കല്യാണിയുടെ വീട്ടുകാർ അവരുടെ വിവാഹം നടത്താൻ തയാറായില്ല. പക്ഷെ അവർ രണ്ടു പേരും അവരുടെ തീരുമാനത്തിൽ ഉറച്ചു തന്നെ നിന്നു.
അങ്ങനെ ഹരി വിദേശത്തേക്ക് യാത്ര തിരിക്കുന്ന ദിവസം വന്നെത്തി. അവനെ യാത്രയയക്കാൻ കല്യാണിയും അവൻ്റെ അമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളു . തകർന്നു പോയെന്ന് കരുതിയ ജീവിതത്തിൽ എന്നും കരുത്തായവർ.
പുതിയൊരു ജീവിതം കെട്ടിപ്പെടുക്കാൻ ഉള്ള ഈ യാത്രയിൽ ഇനി ഒറ്റയക്കാണെങ്കിലും അവരുടെ സ്നേഹവും പ്രാർത്ഥനയും എന്നും കൂടെയുണ്ടാവും എന്ന ഒറ്റ പ്രതീക്ഷയിൽ അവൻ യാത്ര പറഞ്ഞ് തിരിഞ്ഞു നടന്നു . തിരിഞ്ഞു നോക്കിയാൽ ഒരു പക്ഷേ അമ്മയുടെയോ കല്യാണിയുടെയോ കരഞ്ഞു കലങ്ങിയ കണ്ണുകൾ ഒരിക്കൽ കൂടി കാണേണ്ടി വരുമെന്ന് അറിഞ്ഞിട്ടും തറവാടിൻ്റെ പടി കടക്കും മുന്നേ അവനു ഒരിക്കൽ കൂടി തിരിഞ്ഞു നോക്കാതിരിക്കാൻ പറ്റിയില്ല .
തറവാട്ടു പടി കടന്ന് വയൽ വരമ്പിലൂടെ അവൻ നടന്നകലുന്നത് ദൂരെ നിന്നും നോക്കി നിൽക്കെ കല്യാണി കണ്ണു തുടച്ചു. ഇനി കാത്തിരിപ്പിൻ്റെ ദിനങ്ങളാണ് . കല്യാണ സുദിനത്തിനായി, ഹരിയുടെ വരവിനായി . അതിലുപരി ഹരിയോടും അമ്മയോടും വീട്ടുകാരോടും മറച്ചു വെക്കേണ്ടി വന്ന ആ രഹസ്യതിനായി…. !!!! അവളുടെ വയറ്റിൽ വളരുന്ന ഹരിയുടെ കുഞ്ഞിനായി…..!!
( അവസാനിച്ചു)
💬 Comments
View all comments